ചിക്കൻ ലസാനിയ കഴിക്കാം
text_fieldsചേരുവകൾ
- ബ്രെഡ്: സ്ലൈസ്
- ഓയിൽ : രണ്ട് ടേബ്ൾ സ്പൂൺ
- എല്ലില്ലാത്ത ചിക്കൻ: 300 ഗ്രാം
- ബട്ടർ: രണ്ട് ടേബ്ൾ സ്പൂൺ
- മൈദ: ഒരു ടേബ്ൾ സ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- കുരുമുളക്: അര ടീ സ്പൂൺ ഒറിഗാനോ
- ചില്ലി ഫ്ലേക്സ്
- സവാള : ഒന്ന്
- ഗാർലിക്ക് : ഒരു ടേബ്ൾ സ്പൂൺ
- ടൊമാറ്റോ പ്യൂരി
- പാൽ : ഒരു കപ്പ്
- ക്യാപ്സിക്കം- മുക്കാൽ കപ്പ്
- മോസോള്ള ചീസ്
തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വെച്ച് ഓയിൽ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് ചെറുതായി മുറിച്ച വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി മുറിച്ച സവാള ചേർത്ത് വഴറ്റുക. ചെറുതായി മുറിച്ച ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചിക്കൻ പകുതി വെന്താൽ അതിലേക്ക് ടൊമാറ്റോ പ്യൂരി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. തിളച്ചു വന്നാൽ ക്യാപ്സിക്കം ചേർത്ത് ചെറിയ തീയിൽ അടച്ചുവെക്കുക. നന്നായി വറ്റിയാൽ ഇതിലേക്ക് ചില്ലി ഫ്ലക്സ്, കുരുമുളക് ചേർത്ത് തീ ഓഫ് ചെയ്യുക.
വൈറ്റ് സോസ് തയാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ടേബ്ൾ സ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക് മൈദ ചേർത്ത് നന്നായി മിക്സ് ചെയ്ത് വയറ്റുക. മൈദ വെന്തു വന്നാൽ മിൽക്ക് കുറച്ചു കുറച്ചായി ചേർത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ടീ സ്പൂൺ ഒറീഗാനോ, അര ടീ സ്പൂൺ ചില്ലി ഫ്ലക്സ്, അര ടീ സ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.
ലസാനിയ സെറ്റ് ചെയ്യുന്ന വിധം
ഒരു ട്രേയിൽ വൈറ്റ് സോസ് സ്പ്രെഡ് ചെയ്ത് അതിന്റെ മുകളിലായി ബ്രെഡ് വെക്കുക. ഇതിലേക്ക് ചിക്കൻ ഫില്ലിങ് വെക്കുക. അതിന് മേലെ കുറച്ച് വൈറ്റ് സോസ് സ്പ്രെഡ് ചെയ്തതിനു ശേഷം കുറച്ച് മോസ്സറെല്ല ചീസ് സ്പ്രെഡ് ചെയ്യുക. അതിനുമുകളിൽ കുറച്ച് ഒറീഗാനോ, ചില്ലി ഫ്ലക്സ് സ്പ്രെഡ് ചെയ്യുക.
ഇതിനു മുകളിൽ ബ്രെഡ് വെച്ച് ബാക്കിയുള്ള വൈറ്റ് സോസ് തേക്കുക. അതിന് മേലെ ചിക്കൻ ഫില്ലിങ് വെക്കുക. കുറച്ച് മോസറെല്ല ചീസ് സ്പ്രെഡ് ചെയ്ത് ഇതിനു മുകളിൽ ചില്ലി ഫ്ലക്സ്, ഒറീഗാനോ സ്പ്രെഡ് ചെയ്യുക. അടച്ചു വെച്ച് 15 മിനിറ്റ് ലോ ടു ഹൈ ഫ്രെയിമിൽ വെക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.