Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ-​മ​ക്രോ​ണി...

ചി​ക്ക​ൻ-​മ​ക്രോ​ണി പോ​ള

text_fields
bookmark_border
ചി​ക്ക​ൻ-​മ​ക്രോ​ണി പോ​ള
cancel
Listen to this Article

ചേ​രു​വ​ക​ൾ

മ​ക്രോ​ണി -1 ക​പ്പ്
മു​ട്ട -3
കോ​ഴി -300 ഗ്രാം
​വ​ലി​യു​ള്ളി - 4 (ഇ​ട​ത്ത​രം)
ഇ​ഞ്ചി -ചെ​റി​യ ഒ​രു ക​ഷ​ണം
വെ​ളു​ത്തു​ള്ളി - 2 അ​ല്ലി
പ​ച്ച​മു​ള​ക് - 3 എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു ക​പ്പ്‌ മ​ക്രോ​ണി തി​ള​ച്ച വെ​ള്ള​ത്തി​ലി​ട്ട്​ മു​ക്കാ​ൽ ഭാ​ഗം വേ​വി​ക്കു​ക. ഒ​പ്പം ഒ​രു ടേ​ബ്ൾ സ്പൂ​ൺ ഓ​യി​ൽ വെ​ള്ള​ത്തി​ലൊ​ഴി​ക്ക​ണം. വെ​ന്തു​വ​രു​മ്പോ​ൾ പാ​ക​ത്തി​ന് ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ക്കു​ക. ശേ​ഷം മ​ക്രോ​ണി സ്​​ട്രെ​യി​ന​റി​ലേ​ക്ക്​ മാ​റ്റു​ക.

മ​സാ​ല ത​യാ​റാ​ക്കാ​ൻ:

എ​ല്ലി​ല്ലാ​ത്ത കോ​ഴി​യി​റ​ച്ചി, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​രു​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ച്ചു മാ​റ്റി​വെ​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ വ​ള​രെ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ഒ​രു പാ​നി​ലോ മ​റ്റോ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് വ​ലി​യു​ള്ളി അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് വ​ഴ​ന്നു​വ​രു​മ്പോ​ൾ കാ​ൽ ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ​പ്പൊ​ടി, കാ​ൽ ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി, ഒ​രു ടീ​സ്പൂ​ൺ കു​രു​മു​ള​കു​പൊ​ടി, അ​ര ടീ​സ്പൂ​ൺ ഗ​രം​മ​സാ​ല, പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ക്കു​ക.

ശേ​ഷം അ​ര ക​പ്പ് തേ​ങ്ങ​യും മൂ​ന്നോ നാ​ലോ ചെ​റി​യു​ള്ളി​യും ചേ​ർ​ത്ത് ച​മ്മ​ന്തി​പോ​ലെ അ​ര​ച്ച​ത് ചേ​ർ​ക്കു​ക. വേ​വി​ച്ച കോ​ഴി​യി​റ​ച്ചി ചെ​റു​താ​യി പി​ച്ചി​യെ​ടു​ത്ത​ത് ചേ​ർ​ക്കു​ക. ഒ​പ്പം ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല എ​ന്നി​വ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് എ​ല്ലാം​കൂ​ടി ന​ന്നാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക. ര​ണ്ടു മി​നി​റ്റ് വേ​വി​ച്ച​ശേ​ഷം തീ ​ഓ​ഫ്‌ ചെ​യ്തു പ​കു​തി അ​ട​ച്ചു​വെ​ക്കു​ക. മൂ​ന്ന്​ മു​ട്ട ഒ​രു ജ്യൂ​സ് ജാ​റി​ൽ ഉ​ട​ച്ച് ഒ​ഴി​ക്കു​ക. അ​തി​ലേ​ക്ക് 3-4 ഏ​ല​ക്കാ​യ, ഒ​രു നു​ള്ള് ഉ​പ്പ്, കാ​ൽ ടീ​സ്പൂ​ൺ കു​രു​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് ഒ​രു മി​നി​റ്റ് അ​ടി​ച്ചെ​ടു​ക്കു​ക.

കോ​ഴി മ​സാ​ല​യി​ലേ​ക്ക് വേ​വി​ച്ചു​വെ​ച്ച മ​ക്രോ​ണി​യും അ​ടി​ച്ചെ​ടു​ത്ത മു​ട്ട​യും ചേ​ർ​ത്ത് ന​ന്നാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക.ശേ​ഷം നെ​യ് ത​ട​വി​യ അ​ട​പ്പു​ള്ള ഒ​രു നോ​ൺ​സ്​​റ്റി​ക്​ പാ​ത്ര​ത്തി​ലേ​ക്ക് ത​യാ​റാ​ക്കി​യ മ​ക്രോ​ണി മ​സാ​ല ഒ​രേ ലെ​വ​ലി​ൽ ഇ​ടു​ക. അ​ട​ച്ചു​വെ​ച്ച് 20 മി​നി​റ്റ് ചെ​റി​യ തീ​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. വെ​ന്ത് കു​റ​ച്ച് ത​ണു​ത്ത​ശേ​ഷം ഒ​രു പ്ലേ​റ്റി​ലേ​ക്ക് മാ​റ്റാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken-macroni pola
News Summary - chicken-macroni pola
Next Story