ചിക്കനൊപ്പം പച്ചക്കറി കൂടി ചേർത്താൽ കിടിലൻ മഖ്ലൂബ
text_fieldsചിക്കനോടപ്പം പച്ചക്കറികൾ കൂടി ചേർത്ത് നല്ല രുചിയിൽ തയാറാക്കാവുന്ന മഖ്ലൂബ. കാണാൻ അഴകും രുചിയോടു കൂടിയതുമായ ഒരു അറബിക് വിഭവമാണിത്.
ചേരുവകൾ:
- സെല്ല റൈസ് അല്ലെങ്കിൽ ബസ്മതി റൈസ് – രണ്ട് കപ്പ്
- ചിക്കൻ – ഒരു കിലോഗ്രാം
- സവാള – ഒന്ന്
- ഇഞ്ചി – ചെറിയ കഷണം
- വെളുത്തുള്ളി – ഒരു കുടം
- പച്ചമുളക് – നാലെണ്ണം
- ബേ ലീഫ് – മൂന്നെണ്ണം
- കറുവപ്പട്ട – ഒന്ന് വലുത് ചെറുതാക്കിയത്
- ഗ്രാമ്പു – അഞ്ചെണ്ണം
- ഉണക്ക നാരങ്ങ -ഒന്ന്
- ചിക്കൻ സ്റ്റോക്ക് – ഒന്ന്
- ചെറിയ ജീരകം – ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി – അര ടീസ്പൂൺ
- അറബിക് മസാല – രണ്ട് ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – അര ടീസ്പൂൺ
- കശ്മീരി ചില്ലി പൗഡർ – ഒരു ടീസ്പൂൺ
- ചെറുനാരങ്ങാ നീര് –ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ – ആവശ്യത്തിന്
- ബട്ടർ – ചെറിയ കഷണം
- ഉരുളക്കിഴങ്ങ് ചെറുത് – വട്ടത്തിൽ അരിഞ്ഞത്
- കാപ്സിക്കം – മൂന്നെണ്ണം വട്ടത്തിൽ അരിഞ്ഞത്
- വഴുതനങ്ങ – ചെറുത് വട്ടത്തിൽ അരിഞ്ഞത്
- തക്കാളി – ചെറുത് വട്ടത്തിൽ അരിഞ്ഞത്
- കാരറ്റ് – ചെറുത് വട്ടത്തിൽ അരിഞ്ഞത്
തയാറാക്കുന്ന വിധം:
പാൻ വെച്ച് അതിൽ കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പു, ബേ ലീഫ് എന്നിവ ഇട്ടു കൊടുക്കുക. ചൂടായ ശേഷം സവാള അരിഞ്ഞത് ചേർക്കാം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ഇതിലേക്ക് ചേർത്തു കൊടുക്കാം. ചിക്കൻ സ്റ്റോക്ക്, ഉണക്ക നാരങ്ങ എന്നിവ ചേർക്കാം. ശേഷം മഞ്ഞൾെപാടി, അറബിക് മസാല എന്നിവ ചേർത്ത് ചിക്കൻ ഇട്ടുകൊടുത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്കു ഒരു കപ്പ് വെള്ളവും ചേർക്കാം. 15 മിനിറ്റ് അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കാം. ശേഷം വേവിച്ച ചിക്കൻ എടുത്ത് ഫ്രൈ ചെയ്തെടുക്കണം. അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ, നാരങ്ങ നീര്, ഉപ്പ് എന്നിവ വേവിച്ച ചിക്കനിൽ തേച്ച് പിടിപ്പിച്ച ശേഷം ഫ്രൈ ചെയ്യാം.
ആ സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ പച്ചക്കറികൾ(ഉരുളക്കിഴങ്ങ്, കാരറ്റ്, വഴുതനങ്ങ, കാപ്സിക്കം, തക്കാളി ) വഴറ്റി എടുക്കാം. ചോറ് തയാറാക്കാനായി നേരത്തെ ചിക്കൻ വേവിച്ച വെള്ളം അളന്ന് ബാക്കി വെള്ളം ചേർത്ത് കൊടുക്കാം (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ) ഒഴിച്ച് കൊടുക്കാം. വെള്ളം തിളച്ച ശേഷം കുതിർത്തു വെച്ച അരി ഇട്ടുകൊടുത്തു അടച്ചു വെച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കാം.
അരി വെന്ത ശേഷം ദം ചെയ്യാനായി ഒരു പാത്രം എടുത്ത് അതിൽ ബട്ടർ തടവി, വഴറ്റിയെടുത്ത വെജിറ്റബിൾ വെച്ച് കൊടുക്കാം മുകളിൽ ചിക്കൻ അതിന്റെ മുകളിൽ ചോറും ഇട്ടു കൊടുത്ത് 5 മിനിറ്റ് അടച്ച് ചെറിയ തീയിൽ ദം ചെയ്തെടുക്കാം..ഇനി ദം ചെയ്ത പാത്രം ഒരു പ്ലേറ്റിലേക്ക് കമഴ്ത്തിവെക്കാം. മുകളിൽ വെജിറ്റബിൾസും താഴെ റൈസുമായി ഒരു കേക്ക് ആകൃതിയിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.