ചിക്കൻ പോപ് സിക്കിൾസ്
text_fieldsഒരു ഫ്രൈ പാൻ അടുപ്പിൽവെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കി, കൊത്തിയരിഞ്ഞ ഒരു വലിയ ഉള്ളി ഇട്ടുകൊടുത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് വീണ്ടും വഴറ്റുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വീതം ഗ്രീൻപീസും സ്വീറ്റ് കോണും ചേർത്ത് വീണ്ടും വഴറ്റുക.
ഇതിലേക്ക് ഒരു ടീസ്പൂൺ വീതം കുരുമുളക് പൊടിയും ഒറിഗാനോയും ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂൺ സോയാ സോസ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ചിക്കൻ പിച്ചിയെടുത്തത് ചേർക്കുക (ഉപ്പും കുരുമുളക് പൊടിയും ഇട്ട് വേവിച്ചെടുത്ത ചിക്കൻ).
ഇനി മൂന്ന് ടേബിൾ സ്പൂൺ വേവിച്ച് ഉടച്ചെടുത്ത കാരറ്റ് ചേർക്കുക. അവസാനമായി ഒരു കപ്പ് വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചൂടാറിയ ശേഷം ഈ കൂട്ട് കുറേശ്ശെ എടുത്ത് ഒരു ഐസിന്റെ ഷേപ്പാക്കി ഒരു ബാംബൂ സ്റ്റിക്കുകൊണ്ട് കുത്തി ഫ്രിഡ്ജിൽ അര മണിക്കൂർ വെച്ച ശേഷം മുട്ട പതപ്പിച്ചതിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ചെറുതീയിൽ പൊരിച്ചെടുക്കാം.
സ്വാദിഷ്ടമായ ചിക്കൻ പോപ് സിക്കിൾസ് സ്നാക്സ് റെഡി. ബ്രഡ്ക്രംസിന് പകരം നമുക്ക് ന്യൂഡിൽസ് കൈ കൊണ്ട് ഒന്ന് പൊടിച്ച് അതിൽ കോട്ട് ചെയ്തും ഈ സ്നാക്സ് തയാറാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.