Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രാ​ബ്...

ക്രാ​ബ് ച​ട്ടി​പ്പ​ത്തി​രി

text_fields
bookmark_border
crab chatti pathiri
cancel
camera_alt

ക്രാ​ബ് ച​ട്ടി​പ്പ​ത്തി​രി

ചേ​രു​വ​ക​ൾ:

  • മു​ട്ട: 5 എ​ണ്ണം
  • ക്രാ​ബ്: 5 എ​ണ്ണം
  • ച​പ്പാ​ത്തി: 5 എ​ണ്ണം
  • പ​ച്ച​മു​ള​ക്: 3 എ​ണ്ണം
  • സ​വാ​ള: 2 എ​ണ്ണം
  • പാ​ൽ: 1 ഗ്ലാ​സ്
  • മ​ഞ്ഞ​ൾ​പ്പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല: 1 ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി: 1 ടീ​സ്പൂ​ൺ
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി: 1 ടീ​സ്പൂ​ൺ
  • ഏ​ല​ക്ക​പ്പൊ​ടി: ആ​വ​ശ്യ​ത്തി​ന്
  • വെ​ളി​ച്ചെ​ണ്ണ, നെ​യ്യ്‌, ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല: ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു ഫ്ര​യി​ങ് പാ​നി​ൽ കു​റ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ന​ന്നാ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​റ​ച്ച് ഗ​രം​മ​സാ​ല, ചെ​റു​താ​യി മു​റി​ച്ച മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല ചേ​ർ​ത്തി​ള​ക്കു​ക. ശേ​ഷം ഉ​പ്പ് ചേ​ർ​ത്ത് വേ​വി​ച്ച് ക്രാ​ബിന്‍റെ ഫ്ല​ഷ് മാ​ത്രം എ​ടു​ത്ത​ത് ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫാ​ക്കു​ക. ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ അ​ഞ്ച് മു​ട്ട പൊ​ട്ടി​ച്ച് ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ൽ, ഏ​ല​ക്ക​പ്പൊ​ടി, ഉ​പ്പ്, ഗ​രം മ​സാ​ല, കു​റ​ച്ച് മു​ള​കു​പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത് എ​ഗ് മി​ക്സ് ത​യാ​റാ​ക്കി വെ​ക്കു​ക.

ശേ​ഷം ചു​വ​ട് ക​ട്ടി​യു​ള്ള ഒ​രു നോ​ൺ​സ്​​റ്റി​ക്​ പാ​ത്ര​ത്തി​ൽ ഒ​രു ടീ​സ്പൂ​ൺ നെ​യ്യ്‌ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ തീ ​കു​റ​ച്ച് ഇ​തി​ലേ​ക്ക് ഒ​രു ച​പ്പാ​ത്തി ത​യാ​റാ​ക്കി​വെ​ച്ച എ​ഗ് മി​ക്സി​ൽ ഡി​പ് ചെ​യ്ത് വെ​ക്കു​ക. ഇ​തി​ന് മു​ക​ളി​ൽ ത​യാ​റാ​ക്കി​വെ​ച്ച ക്രാ​ബ് മ​സാ​ല​യി​ൽ​നി​ന്ന് ഒ​രു ടേ​ബ്​​ൾ സ്പൂ​ൺ ലെ​യ​ർ ചെ​യ്യു​ക. അ​തി​ന് മു​ക​ളി​ൽ വീ​ണ്ടും ച​പ്പാ​ത്തി എ​ഗ് മി​ക്സി​ൽ ഡി​പ് ചെ​യ്ത് വെ​ക്കു​ക. മു​ക​ളി​ൽ ക്രാ​ബ് മ​സാ​ല ചേ​ർ​ക്കു​ക.

ഇ​ങ്ങ​നെ ച​പ്പാ​ത്തി​യും ക്രാ​ബ് മ​സാ​ല​യും തീ​രു​ന്ന​ത് വ​രെ ലെ​യ​ർ ചെ​യ്ത് ബാ​ക്കി എ​ഗ്​ മി​ക്സ് മു​ക​ളി​ൽ ഒ​ഴി​ച്ച് പാ​ത്രം മൂ​ടി​വെ​ച്ച് ചെ​റി​യ തീ​യി​ൽ 20 മി​നി​റ്റ് വ​രെ കു​ക്ക് ചെ​യ്യ​ണം. ശേ​ഷം നെ​യ്യ്‌ പു​ര​ട്ടി​യ ഫ്ര​യി​ങ് പാ​നി​ലേ​ക്ക്​ ഡീ​മോ​ൾ​ഡ് ചെ​യ്ത് ചെ​റു​തീ​യി​ൽ അ​ഞ്ചാ​റ് മി​നി​റ്റ് കു​ക്ക് ചെ​യ്‌​ത് ചൂ​ട് പോ​യ​തി​നു​ശേ​ഷം ഇ​ഷ്​​ട​മു​ള്ള ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

തയാറാക്കിയത്: ബി​നി​ജ വൈ​ശാ​ഖ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chatti pathirirecipecrab dishcrab chatti pathiricrab fry
News Summary - crab chatti pathiri
Next Story