ക്രാബ് ചട്ടിപ്പത്തിരി
text_fieldsചേരുവകൾ:
1. മുട്ട -5 എണ്ണം,
2. ക്രാബ് -5 എണ്ണം,
3. ചപ്പാത്തി -5 എണ്ണം,
4. പച്ചമുളക് -3 എണ്ണം
5. സവാള -2 എണ്ണം,
6. പാൽ -1 ഗ്ലാസ്,
7. മഞ്ഞൾപ്പൊടി -അര ടീ.സ്പൂൺ,
8. ഖരംമസാല -1 ടീ.സ്പൂൺ,
9. മുളകുപൊടി -1 ടീ.സ്പൂൺ
10. ഇഞ്ചി, വെളുത്തുള്ളി -1 ടീ. സ്പൂൺ
11. വെളിച്ചെണ്ണ, നെയ്യ്, ഉപ്പ് -ആവശ്യത്തിന്
12. ഏലയ്ക്കപ്പൊടി -ആവശ്യത്തിന്
13. മല്ലിയില, കറിവേപ്പില -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു ഫ്രൈയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഖരം മസാല, ചെറുതായി മുറിച്ച മല്ലിയില, കറിവേപ്പില ചേർത്തിളക്കുക. ശേഷം ഉപ്പ് ചേർത്ത് വേവിച്ച് ക്രാബിന്റെ ഫ്ലഷ് മാത്രം എടുത്തത് ചേർത്തിളക്കി തീ ഓഫാക്കുക.
ശേഷം ഒരു പാത്രത്തിൽ അഞ്ച് മുട്ട പൊട്ടിച്ച് ഒഴിക്കുക ഇതിലേക്ക് പാൽ, ഏലക്കപ്പൊടി, ഉപ്പ്, ഖരം മസാല, കുറച്ച് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എഗ്ഗ് മിക്സ് തയാറാക്കുക. ചുവട് കട്ടിയുള്ള ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ ഒരു ടീ.സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഇതിലേക്ക് ഒരു ചപ്പാത്തി, തയാറാക്കിവെച്ച എഗ്ഗ് മിക്സിൽ ഡിപ്പ് ചെയ്ത് വെക്കുക ഇതിന് മുകളിൽ തയാറാക്കി വെച്ച ക്രാബ് മസാലയിൽനിന്ന് ഒരു ടേബിൾ സ്പൂൺ എടുത്ത് ലെയർ ചെയ്യുക അതിന് മുകളിൽ വീണ്ടും ചപ്പാത്തി എഗ്ഗ് മിക്സിൽ ഡിപ്പ് ചെയ്ത് വെക്കുക, മുകളിൽ ക്രാബ് മസാല ചേർക്കുക.
ഇങ്ങനെ ചപ്പാത്തിയും ക്രാബ് മസാലയും തീരുന്നത് വരെ ലെയർ ചെയ്ത് ബാക്കി എഗ്ഗ് മിക്സ് മുകളിൽ ഒഴിച്ച് പാത്രം മൂടിവെച്ച് ചെറിയ തീയിൽ ഇരുപത് മിനിറ്റ് വരെ കുക്ക് ചെയ്ത് ശേഷം നെയ്യ് പുരട്ടിയ ഒരു ഫ്രൈയിങ് പാനിലേക്ക് ഡീമോൾഡ് ചെയ്ത് ചെറുതീയിൽ അഞ്ചാറ് മിനിറ്റ് കുക്ക് ചെയ്ത് ചൂട് പോയതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സെർവ് ചെയ്യാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.