ക്രീമി ഡിലൈറ്റ് ബ്രോക്കോളി വിത്ത് ചിക്കൻ സൂപ്പ്
text_fieldsചേരുവകൾ
- എല്ല് ഇല്ലാത്ത ചിക്കൻ - 150 ഗ്രാം
- ബ്രോക്കോളി കഷ്ണങ്ങൾ ആക്കിയത് - 1 കപ്പ്
- കാരറ്റ് ചെറുത് - 1
- കാപ്സികം - പകുതി കഷ്ണങ്ങൾ ആക്കിയത്
- വെളുത്തുള്ളി -3 അല്ലി
- അൺ സാൾട്ടഡ് ബട്ടർ - ആവശ്യത്തിന്
- കുരുമുളക് പൊടി - കാൽ ടീസ്പൂൺ
- ക്രഷ്ഡ് ചില്ലി -. കാൽ ടീസ്പൂൺ
- ഒറിഗാനോ - കാൽ ടീസ്പൂൺ
- മൈദ - 2 ടീസ്പൂൺ
- പാൽ - 1 and ഹാഫ് കപ്പ്
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ആദ്യം ബ്രോക്കോളി ആവശ്യത്തിന് ചൂടുള്ള വെള്ളവും ഉപ്പും ചേർത്ത് ഒരു തിള വരുന്നതുവരെ വേവിച്ചു വെള്ളം കളഞ്ഞു മാറ്റിവെക്കുക. പാനിൽ കുറച്ചു ബട്ടർ ഇട്ടശേഷം ചെറുതായി ക്രഷ് ചെയ്ത വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. പച്ച മണം മാറിയശേഷം അതിലേക്കു ചെറുതായി കട്ട് ചെയ്തുവെച്ച കാരറ്റും ക്യാപ്സിക്കവും ചേർത്ത് 2 മിനിറ്റ് വഴറ്റുക.
ശേഷം അതിലേക്കു വേവിച്ചു വെച്ച ബ്രോക്കോളി ഇടുക. ശേഷം ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു വെച്ച ചിക്കൻ ചെറുതായി കട്ട് ചെയ്തതും ചേർക്കുക. ശേഷം 2 ടീസ്പൂൺ മൈദ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് പാൽ ഒഴിച്ചു തിളപ്പിക്കുക. തിളക്കുന്നതോടെ കുറുകാൻ തുടങ്ങും.
നല്ലവണ്ണം കുറുകിയാൽ അവരവരുടെ ഇഷ്ടത്തിനനുസരിച്ചു പാലോ വെള്ളമോ ചേർത്ത് ലൂസ് ആക്കാം. തിളവരുന്ന സമയം ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ക്രഷ്ഡ് ചില്ലി, ഒറിഗാനോ എന്നിവയും ചേർത്ത് തിളപ്പിക്കുക. ഹെൽത്തിയും ക്രീമിയുമായ ക്രീമി ഡിലൈറ്റ് ബ്രോക്കോളി വിത്ത് ചിക്കൻ സൂപ്പ് തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.