കുക്കുമ്പർ ഇഫ്താർ റോൾ
text_fieldsആവശ്യമായ സാധനങ്ങൾ
1. കുക്കുമ്പർ 10 എണ്ണം
2. സ്വീറ്റ്പൊട്ടറ്റോ 1 എണ്ണം
3. കാരറ്റ് 1 എണ്ണം
4. കാപ്സികം. 1 എണ്ണം
5. ഗാർലിക് 6 അല്ലി
6. വീറ്റ് പൗഡർ 2 കപ്പ്
7. പെപ്പർപൗഡർ ആവശ്യത്തിന്
8. ഉപ്പ്, ബട്ടർ ആവശ്യത്തിന്
9. വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുക്കുമ്പർ വൃത്തിയാക്കി തൊലി കളഞ്ഞ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് വീറ്റ്പൗഡർ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. കുക്കുമ്പർ മാവ് തയാർ. ശേഷം ഒരു ഫ്രൈ പാൻ ചൂടായി വരുമ്പോൾ ബട്ടർ ഗ്രീസ് ചെയ്ത് തയാറാക്കി വെച്ച കുക്കുമ്പർ മാവിൽ നിന്ന് ഒരുതവി വീതം എടുത്ത് നല്ല നൈസ് പാൻകേക്ക് ഓരോന്നായി ഉണ്ടാക്കി വെക്കുക. ശേഷം ഇതേ പാനിലേക്ക് രണ്ട് ടീസ്പൂൺ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ അരിഞ്ഞുവെച്ച വെളുത്തുള്ളി, തൊലികളഞ്ഞ് ജൂലിയൻ കട്ട് ചെയ്ത സ്വീറ്റ് പൊട്ടറ്റോ ചേർത്തിളക്കി മൂടിവെച്ച് രണ്ട് മിനിറ്റ് വേവിക്കുക.
ശേഷം ഇതിലേക്ക് ജൂലിയൻ കട്ട് ചെയ്ത കാരറ്റ്, റെഡ്, യെല്ലോ, ഗ്രീൻ കാപ്സികം പകുതി വീതം നീളത്തിൽ മുറിച്ചതും ഉപ്പ്, കുരുമുളക് പൊടി ചേർത്തിളക്കി മൂടിവെച്ച് രണ്ട് മിനിറ്റ് വേവിക്കുക. വെജ് ഫില്ലിങ് റെഡി. ശേഷം തയാറാക്കിവെച്ച കുക്കുമ്പർ പാൻകേക്കിൽനിന്ന് ഓരോന്നായി എടുത്ത് വെജ് ഫില്ലിങ് ഓരോ ടേബിൾ സ്പൂൺ വീതം വെച്ച് നല്ല ടൈറ്റായി റോൾ ചെയ്യുക. ശേഷം കട്ട് ചെയ്ത് സർവ് ചെയ്യാം. വെജ് ഫില്ലിങ്ങിന് പകരം ചിക്കൻ ഫില്ലിങ്, ഫിഷ് ഫില്ലിങ് വെച്ചും തയാറാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.