കിടിലൻ ഡാൽഗോണ കേക്ക്
text_fieldsകേക്ക് തയാറാക്കാൻ:
- മൈദ - 1 കപ്പ്
- മുട്ട - 4 എണ്ണം
- പഞ്ചസാര -1 കപ്പ്
- ഓയിൽ -2 ടേബിൾസ്പൂൺ
- ഉപ്പ് -ഒരു നുള്ള്
- ബേക്കിങ് പൗഡർ -1 ടേബിൾസ്പൂൺ
- കോഫി പൗഡർ -2 ടേബിൾസ്പൂൺ
- വാനില എസ്സെൻസ് -1 ടേബിൾസ്പൂൺ
- പാൽ -1/4 കപ്പ്
- വിപ്പിങ് ക്രീം -1 കപ്പ്
- കൊറിയൻ കാന്‍റി -
- ഡാൽ ഗോണ കോഫി മിക്സ് -
ഉണ്ടാക്കുന്ന വിധം:
മൈദയും ബേക്കിങ് പൗഡറും മൂന്നു പ്രാവശ്യം അരിച്ചെടുത്ത ശേഷം ഒരു കപ്പ് പഞ്ചസാര പൊടിച്ചെടുക്കുക. പൊടിച്ച പഞ്ചസാര, 4 മുട്ട, ഒരു നുള്ള് ഉപ്പ്, വാനില എസൻസ് ഇവ ഒരു പത്രത്തിലേക്ക് മാറ്റി നന്നായി ബീറ്റ് ചെയ്യുക. അതിലേക്കു എടുത്തു വെച്ചിരിക്കുന്ന മൈദ മിക്സ് മൂന്നു, നാലു തവണയായി ചേർക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് അതിലേക്ക് കോഫി പൗഡർ മിക്സ് ചെയ്യുക. ശേഷം ഉണ്ടാക്കിവെച്ച കേക്ക് മിക്സിലേക്ക് കോഫി മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഈ മിക്സ് കേക്ക് ടിന്നിലേക്കു മാറ്റി 160 ഡിഗ്രിയിൽ 10 മിനിറ്റ് ഓവൻ പ്രീഹീറ്റ് ചെയ്ത് ഉണ്ടാക്കി വെച്ചിരിക്കുന്ന കേക്ക് മിക്സ് 160 ഡിഗ്രിയിൽ ബേക്ക് ചെയ്യുക. കേക്ക് നന്നായി തണുത്തതിന് ശേഷം മൂന്ന് ലെയർ ആയി മുറിക്കുക. മുറിച്ചുവെച്ചതിൽ ആദ്യം ഒരു ലെയർ കേക്ക് ബോർഡിൽ വെക്കുക. അതിന്‍റെ മുകളിൽ കോഫി പാൽ മിശ്രിതം ഒഴിച്ച് ചെറുതായി നനക്കുക. അതിന്‍റെ മുകളിൽ കൊറിയൻ കാന്‍റി പൊടിച്ചത് ഇടുക. ഇങ്ങനെ മൂന്നു ലയറും ഒന്നിന് മുകളിൽ ഒന്ന് വെച്ച് ചെയ്യുക. അവസാനം വിപ്പിങ് ക്രീം വെച്ച് കേക്ക് ഭംഗിയാക്കുക. ടാൽഗോണ കേക്ക് തയാർ.
കൊറിയൻ കാന്‍റി തയാറാക്കാൻ:
- പഞ്ചസാര -1 കപ്പ്
- ബേക്കിങ് സോഡാ- 1/4 ടേബിൾ സ്പൂൺ
തയാറാക്കേണ്ടവിധം:
ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കി, അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് ചെറിയ തീയിൽ ക്യാരമേൽ ചെയ്യുക. പഞ്ചസാര ക്യാരമേൽ ആയാൽ അതിലേക്ക് 1/4 ടേബിൾ സ്പൂൺ ബേക്കിങ് സോഡാ ചേർത്ത് മിക്സ് ചെയ്ത് ബട്ടർ പേപ്പറിൽ ഒഴിച്ച് തണുക്കാൻ വെക്കുക. തണുക്കുമ്പോൾ ചെറുതായി പൊടിച്ചെടുക്കുക.
ഡാൽഗോണ കോഫീ മിക്സ് തയാറാക്കാൻ:
- കോഫി പൗഡർ -1 ടേബിൾ സ്പൂൺ
- പാൽ - 2 ടേബിൾസ്പൂൺ
- പഞ്ചസാര - 11/2 ടേബിൾ സ്പൂൺ
-ചേരുവകൾ നന്നായി ബീറ്റ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.