അതീവ രുചിയിൽ തയാറാക്കാം, അടിപൊളി ചെമ്മീൻ റോസ്റ്റ്
text_fieldsനല്ല ചെമ്മീൻ കിട്ടിയാൽ മനസ്സിൽ ആദ്യം ഓടിയെത്തുക ചെമ്മീൻ റോസ്‌റ്റ് തന്നെ. പക്ഷെ സ്ഥിരമായി ഉണ്ടാക്കുന്ന ചെമ്മീൻ റോസ്റ്റിൽ നിന്നും ചെറുതായൊന്നു മാറ്റി പിടിച്ചാലോ. ചെറിയ ഉള്ളിയും വെളുത്തിയും ഇഞ്ചിയും ഉലുവയും ജീരകവും അരച്ച് ചേർത്തുണ്ടാക്കുന്ന, ഏതു പ്രായക്കാരും ഇഷ്ടപ്പെടുന്ന ചെമ്മീൻ റോസ്റ്റ്. നല്ല ചൂടുള്ള ചോറിന്‍റെ കൂടെയും വെള്ളേപ്പത്തിന്‍റെ കൂടെയും നല്ലൊരു കോമ്പിനേഷൻ ആണ് ഈ ചെമ്മീൻ റോസ്‌റ്റ്. ചെമ്മീൻ തല കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ചെമ്മീൻ തല വെച്ചും ഈ റോസ്റ്റ് ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
●ചെമ്മീൻ -1/2 കിലോ
●ചെറിയ ഉള്ളി -15 എണ്ണം
●തക്കാളി -2 എണ്ണം
●ടൊമാറ്റോ കെച്ചപ്പ് -1 ടേബിൾ സ്പൂൺ
●ഉലുവ -1/4 ടീസ്പൂൺ
●വലിയ ജീരകം -1/4 ടീസ്പൂൺ
●കറിവേപ്പില - ആവശ്യത്തിന്
●ഇഞ്ചി - ചെറിയൊരു കഷ്ണം
●വെളുത്തുള്ളി -4,5 അല്ലി
●വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
●മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
●മുളക് പൊടി -1&1/2ടീസ്പൂൺ
●ഗരം മസാല -1/2 ടീസ്പൂൺ
●പച്ച മുളക് -2,3 എണ്ണം
●കുരുമുളക് പൊടി -1 ടീസ്പൂൺ
●നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേർത്തു കുറച്ചു നേരം വെക്കണം. വെളിച്ചെണ്ണയിൽ പകുതി വേവിച്ചെടുക്കുക. ചെമ്മീൻ മാറ്റി അതേ പാനിൽ തന്നെ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, ജീരകം എല്ലാം കൂടെ ഇട്ടു ചതച്ചു വെച്ച മിശ്രിതം ഇട്ടു വഴറ്റി അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക.
ണ്ട് കഴിഞ്ഞാൽ കെച്ചപ്പ് ചേർത്ത് ഒന്നു കൂടെ വഴറ്റി അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ്, കറി വേപ്പില ചേർത്ത് കൊടുക്കാം. പകുതി വേവിച്ച ചെമ്മീനും ഇട്ട് അടച്ചു വെച്ച് 10 മിനുട്ട് വേവിച്ചെടുക്കുക. ചെമ്മീൻ റോസ്‌റ്റ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.