ഡ്രൈ ഫ്രൂട്ട്സ്, നട്സ് ഉന്നക്കായ
text_fieldsചേരുവകൾ
- നേന്ത്രപ്പഴം - 4 എണ്ണം
- ഈത്തപ്പഴം - 20 എണ്ണം
- അണ്ടിപ്പരിപ്പ് - 20 എണ്ണം
- തേങ്ങ - 1 കപ്പ്
- നെയ്യ് - 2 ടീ. സ്പൂൺ
- ഏലക്കപ്പൊടി -കാൽ ടീ. സ്പൂൺ
- പഞ്ചസാര, ഓയിൽ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് ഫ്രൈ ചെയ്യുക. ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ചേർത്ത് അഞ്ച് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഏലക്കപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇഷ്ടമാണെങ്കിൽ കിസ്മിസ് ചേർത്തും ഫില്ലിങ് തയാറാക്കാം.
ശേഷം, വേവിച്ചെടുത്ത നേന്ത്രപ്പഴവും കുരുകളഞ്ഞ ഈത്തപ്പഴവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി സ്മാഷ് ചെയ്ത് ഇതിൽനിന്ന് ചെറിയ ഉരുളകളായി എടുത്ത് കൈയിൽ വെച്ച് തന്നെ പരത്തി തയാറാക്കി വെച്ച ഫില്ലിങ് വെച്ച് ഉന്നക്കായയുടെ ഷേപ്പിൽ ഉരുട്ടിയെടുക്കുക.
കൈയിൽ ഒട്ടിപ്പിടിക്കുക ആണെങ്കിൽ കുറച്ച് ഓയിൽ പുരട്ടിയതിന് ഉന്നക്കായ തയാറാക്കാം. ഇങ്ങനെ എല്ലാം തയാറാക്കിയതിന് ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.