ഡ്രൈ ഫ്രൂട്സ് ആൻഡ് നട്സ് ലെയേഴ്സ്
text_fieldsചേരുവകൾ
- ചപ്പാത്തി -6 എണ്ണം
- മുട്ട -4 എണ്ണം
- തേങ്ങ -1 കപ്പ്
- പാൽ -250 മി.ലി
- നെയ്യ് -2 ടീ. സ്പൂൺ
- റോസ് വാട്ടർ -1 ടീ സ്പൂൺ
- ഏലയ്ക്കപ്പൊടി-അര ടീ.സ്പൂൺ
- ഡ്രൈ ഫ്രൂട്സ് -ആവശ്യത്തിന്
- നട്സ്, പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച ഒരു കപ്പ് നട്സ് അണ്ടിപ്പരിപ്പ്, ബദാം ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇതേ പാനിലേക്ക് തേങ്ങ, ആവശ്യത്തിന് പഞ്ചസാര, ഏലക്കപ്പൊടി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റിയ ശേഷം പകുതി ഫ്രൈ ചെയ്ത് വെച്ച നട്സിൽ ചേർത്തിളക്കുക. നട്സ് ഫില്ലിങ് റെഡി. ബാക്കി തേങ്ങയിലേക്ക് ചെറുതായി മുറിച്ച ഡ്രൈഫ്രൂട്സ് ഈന്തപ്പഴം, അത്തിപ്പഴം, ആപ്രിക്കോട്ട് ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ഡ്രൈ ഫ്രൂട്സ് ഫില്ലിങ് റെഡി.ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് പാൽ, പഞ്ചസാര, റോസ് വാട്ടർ ചേർത്ത് ഒരു സ്പൂൺ കൊണ്ട് പഞ്ചസാര അലിയുന്നതുവരെ ഇളക്കിയോജിപ്പിക്കുക. ഒരു ചപ്പാത്തിയെടുത്ത് ഈ ബാറ്ററിൽ ഡിപ് ചെയ്ത് നെയ്യ് പുരട്ടിയ പാനിൽ വെക്കുക.
അതിന് മുകളിൽ തയാറാക്കിയ ഡ്രൈ ഫ്രൂട്സ് ഫില്ലിങ്ങിൽ രണ്ട് ടീ സ്പൂൺ ഫില്ലിങ് ലെയർ ചെയ്യുക. മുകളിൽ വീണ്ടും ഒരു ചപ്പാത്തി എടുത്ത് എഗ് മിൽക്ക് ബാറ്ററിൽ ഡിപ് ചെയ്ത് വെക്കുക. ശേഷം മുകളിൽ നട്സ് ഫില്ലിങ്ങിൽനിന്ന് രണ്ട് ടീസ്പൂൺ ഫില്ലിങ് എടുത്ത് ലെയർ ചെയ്യുക. ശേഷം വീണ്ടും മുകളിൽ ഒരു ചപ്പാത്തി ബാറ്ററിൽ ഡിപ് ചെയ്ത് വെക്കുക. മുകളിൽ ഡ്രൈ ഫ്രൂട്സ് ഫില്ലിങ് ലെയർ ചെയ്യുക.
ഇങ്ങനെ ചപ്പാത്തിയും ഫില്ലിങ്ങും തീരുന്നതുവരെ ചെയ്യുക. മുകളിൽ ചപ്പാത്തി വരുന്നതുപോലെ ചെയ്തശേഷം ബാക്കി എഗ് മിൽക്ക് ബാറ്റർ ഒഴിച്ച് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വെക്കുക. തിരിച്ചിട്ട് 10 മിനിറ്റ് കുക്ക് ചെയ്ത ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.