റമദാൻ സ്പെഷ്യൽ ഇറച്ചി ചോറ്
text_fieldsഒരു പാനിൽ മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള നല്ലതുപോലെ വഴറ്റുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി നാല് പച്ചമുളക് എല്ലാം ചതച്ച് ഇട്ടുകൊടുത്തു വഴറ്റുക. ശേഷം ഒരു തക്കാളി ഇട്ടുകൊടുക്കുക.നല്ലതുപോലെ വഴറ്റി എടുക്കുക.
ശേഷം പകുതി മസാല മാറ്റിവെക്കുക.പാനിലുള്ള മസാലയിലേക്ക് ഒരു കിലോ ബീഫ് ഇട്ടുകൊടുക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റുക ബീഫ് വേവിച്ചെടുക്കാനുള്ള വെള്ളവും ഒഴിച്ചു കൊടുത്ത് വേവിക്കുക.
ഇനി ഒരു പാനിൽ നാല് ടീസ്പൂൺ നെെയ്യാഴിച്ചുകൊടുക്കുക. മാറ്റിവെച്ച മസാല ചേർക്കുക കുറച്ചു മല്ലിയില പുതിനയില ചേർത്തു കൊടുക്കുക മുക്കാൽ ടീസ്പൂൺ ഗരംമസാല ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റികൊടുക്കുക.
ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഇട്ടുകൊടുക്കാം. ഇതിലേക്ക് റൈസ് വേവാനുള്ള മൂന്ന് ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ രണ്ട് ഗ്ലാസ് ബസ്മതി റൈസ് ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും ഇട്ടുകൊടുത്ത് വേവിക്കുക സ്വാദിഷ്ഠമായ ഇറച്ചി ചോറ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.