ചെമ്മീൻ അട
text_fieldsചേരുവകൾ
- ചെമ്മീൻ -250 ഗ്രാം
- സവാള -രണ്ട്
- ഇഞ്ചി വെളുത്തുള്ളി -ചതച്ചത്
- കറിവേപ്പില
- മഞ്ഞൾ പൊടി,
- മുളകുപൊടി,
- പെരുംജീരകം പൊടി -ആവശ്യത്തിന്
- തേങ്ങ ചിരകിയത്-മൂന്ന് ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി-രണ്ട് എണ്ണം
- പച്ചമുളക്-ആവശ്യത്തിന്
- അരിപ്പൊടി
- (ഒറോട്ടി പൊടി)-ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീൻ ആവശ്യത്തിന് മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തേച്ചുപിടിപ്പിച്ചു അൽപസമയത്തിന് ശേഷം വെളിച്ചെണ്ണയിൽ വറുത്തു മാറ്റിവെക്കുക. അതേ എണ്ണയിൽ ചെറുതായി കൊത്തിയരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് വയറ്റുക.
ആവശ്യത്തിന് മഞ്ഞൾ പൊടി, മുളകുപൊടി, ഒരു ടീസ്പൂൺ പെരുംജീരക പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വയറ്റുക. നേരത്തെ പൊരിച്ചു വെച്ച ചെമ്മീൻ ചെറുതായി പൊടിച്ച് ഇതിൽ ചേർക്കുക. തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മിക്സിയിൽ ഒന്ന് ഒതുക്കിയെടുത്ത്, ഇതിൽ ചേർത്തു കൊടുക്കുക.
എല്ലാം മിക്സ് ചെയ്ത് ഒന്ന് മൂടി വെച്ച് വേവിച്ചെടുക്കുക. മസാലക്ക് ആവശ്യത്തിന് അരിപ്പൊടിയെടുത്ത് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കാം. ആവശ്യത്തിന് മാവെടുത്ത് വാഴയിലയിൽ (പകരം അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിക്കാം) പരത്തിയെടുക്കാം. ആവശ്യത്തിന് മസാല മുകളിൽ വെച്ച് വാഴയില മടക്കുക, ശേഷം അടകൾ ഒരു ആവിച്ചെമ്പിൽ വെച്ച് വേവിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.