ഇനി വീറ്റ് ബ്രഡ് കടകളിൽ നിന്ന് വാങ്ങേണ്ട
text_fieldsനല്ലൊരു ഊർജ്ജ സ്രോതസ് ആണ് ബ്രഡ്. ഒരുപാട് കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥം. സാധാരണ ബ്രഡ് മൈദ കൊണ്ട് മാത്രം ഉണ്ടക്കുന്ന കാരണം പൊതുവെ ഇപ്പൊ എല്ലാവരും വീറ്റ് ബ്രെഡോ മൾട്ടി ഗ്രൈൻ ബ്രഡോ ആണ് കടകളിൽ നിന്ന് വാങ്ങിക്കാറുള്ളത് .എന്നാൽ ഇനി നമുക്കിത് വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാം. പ്രഭാത ഭക്ഷണത്തിനും വൈകുന്നേരങ്ങളിലെ ചായക്കടികളിലും ഉണ്ടാവാറുള്ള ഒരു ഭക്ഷണപദാർത്ഥമാണിത്.
ആവശ്യമുള്ളവ
- ഗോതമ്പ് പൊടി -2 കപ്പ്
- മൈദാ -1 കപ്പ്
- ഉപ്പ് - 1 ടീസ്പൂൺ
- ഇളം ചൂടുള്ള പാൽ – 1 കപ്പ്
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- യീസ്റ്റ് – 2 ടീസ്പൂൺ
- എണ്ണ – 2 ടേബിൾസ്പൂൺ
- മുട്ട – 1
തയാറാക്കുന്ന വിധം
ഈസ്റ്റ് പൊങ്ങാൻ വേണ്ടി 2 ടേബിൾ സ്പൂൺ പാലിൽ യോജിപ്പിച്ചു വെക്കണം.നാല് ടേബിൾ സ്പൂണ് പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്തു പൊങ്ങാൻ വയ്ക്കുക. ബാക്കിയുള്ള പാലിൽ ഒരു മുട്ടയും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർത്ത് ബീറ്റ് ചെയ്തു അതിലേക്ക് ഈസ്റ്റ് പൊങ്ങിയതും മിക്സ് ചെയ്തു വയ്ക്കുക.പാലിന്റെ കൂട്ട് പൊടികളിലേക്ക് ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ച് 10 മിനിറ്റ് ഒരു തുണി കൊണ്ട് മൂടി വയ്ക്കുക.
(വെള്ളത്തിന്റെ അംശം പോകാനായി ആവശ്യാനുസരണം കുറച്ച് മൈദാപ്പൊടി ഉപയോഗിക്കാം). 10 മിനിറ്റിനു ശേഷം മാവ് കൈകൊണ്ടു പരത്തി ബ്രഡ് ലോഫ് പാനിൽ കൊള്ളുന്ന വിധത്തിൽ റോൾ ചെയ്തു വയ്ക്കുക. 30 മിനിറ്റോളം തുണികൊണ്ട് മൂടിവയ്ക്കുക. അതിനുശേഷം 190 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. അവ്ൻ തുറന്ന് ബ്രഡിനു മുകളിൽ അൽപം ബട്ടർ തേയ്ക്കുക.
അലൂമിനിയം ഫോയിൽ കൊണ്ട് മൂടി വെച്ച് വീണ്ടും 15 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്ന് പുറത്തെടുത്ത് ടിന്നിൽ നിന്ന് മാറ്റുക. തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം. ഒന്നര മണിക്കൂർ കൊണ്ട് സ്വാദിഷ്ടമായ വീറ്റ് ബ്രെഡ് തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.