ഇത്തിരി ഓയിലിൽ ഒത്തിരി രുചിയിൽ ഫുൾ ചിക്കൻ ഫ്രൈ
text_fieldsപ്രോടീൻസും വൈറ്റമിൻസും അടങ്ങിയ ചിക്കനിൽ പലതരം പരീക്ഷണങ്ങൾ നടത്താൻ പാചകപ്രിയർക്ക് ഇഷ്ടമാണ്. പക്ഷെ പരീക്ഷണങ്ങൾ നടത്തുമ്പോഴും ഹെൽത്തി ആയ റെസിപ്പിക്കാണ് നമ്മൾ മുൻതൂക്കം നൽകേണ്ടത്. അങ്ങനെ ഒരു ഹെൽത്തി റെസിപ്പി ആണ് ഇന്നത്തെ നമ്മുടെ ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും ഈ ചിക്കൻ വിഭവം.
വെറും രണ്ട് ടേബ്ൾസ്പൂൺ ഓയിൽ മതി ഇന്നത്തെ ഫുൾ ചിക്കൻ ചെയ്തെടുക്കാൻ. കുറച്ചു പച്ചക്കറികളും കൂടെ യോജിപ്പിച്ചു ഉണ്ടാക്കുന്ന വിത്യസ്തമായ മസാല ഏതൊരാൾക്കും വളരെ പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി ആണ്. ഹെൽത്തിയും ആണ്, കൂടെ രുചികരവും. ചിക്കൻ തൊലിയോടെയോ തൊലി കളഞ്ഞോ ഇത് ചെയ്‌തെടുക്കാം. തൊലിയോടു കൂടെയാണെങ്കിൽ മസാല ചിക്കെൻറ ഉള്ളിലേക്ക് നന്നായി പിടിക്കാൻ വേണ്ടി ഫോർക്ക് കൊണ്ട് ഇടക്കൊന്നു ചിക്കനിൽ വരഞ്ഞു കൊടുക്കണം.
ചേരുവകൾ:
- ഫുൾ ചിക്കൻ (മുറിക്കാതെ): -ഒരു കിലോ
- ഇഞ്ചി: -ഒരു വലിയ കഷ്ണം
- വെളുത്തുള്ളി: -മൂന്ന്, നാല് അല്ലി
- പച്ചമുളക്: -മൂന്നെണ്ണം
- കാപ്സികം: രണ്ടെണ്ണം
- ഉണക്ക നാരങ്ങാ: -ഒരു കഷ്ണം
- മല്ലിയില: -രണ്ട് ടേബ്ൾ സ്പൂൺ
- പുതീന: രണ്ട് ടേബ്ൾ സ്പൂൺ
- അറബിക് മസാല: ഒന്നര ടീസ്പൂൺ
- ചെറിയ ജീരകം: -ഒരു ടീസ്പൂൺ
- കുരുമുളക് പൊടി: -രണ്ട് ടീസ്പൂൺ
- പുളിയില്ലാത്ത കട്ട തൈര്: -ഒന്നര ടേബ്ൾ സ്പൂൺ
- മഞ്ഞൾ പൊടി: അര ടീസ്പൂൺ
- ഉപ്പ്: -ആവശ്യത്തിന്
- ഒലിവ് ഓയിൽ: രണ്ട് ടേബ്ൾ സ്പൂൺ
- സ്പ്രിങ് ഒനിയൻ: രണ്ട് ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ ചിക്കെൻറ എല്ലാ ഭാഗത്തും നന്നായി വരഞ്ഞു കൊടുക്കുക. ശേഷം മസാല തേച്ചു പിടിപ്പിക്കാൻ ഒലിവു ഓയിലും ഉപ്പും സ്പ്രിങ് ഒനിയനും അല്ലാത്ത എല്ലാ ചേരുവകളും ഗ്രൈൻഡറിൽ നന്നായി അരച്ചെടുത്തു വലിയ ബൗളിലേക്ക് ഇട്ടു കൊടുക്കുക.
ഒലിവ് ഓയിലും ഉപ്പും ചേർത്ത് ചിക്കനിലേക് തേച്ചു പിടിപ്പിക്കുക. ചിക്കെൻറ ഉള്ളും പുറവും എല്ലാം നന്നായി തേച്ചു പിടിപ്പിച്ച് രണ്ട് മണിക്കൂർ വെക്കണം. ശേഷം വലിയ കുഴിയുള്ള നോൺസ്റ്റിക് പാത്രം എടുത്ത് ചൂടാകുമ്പോൾ അതിലേക്ക് മസാല തേച്ചു പിടിപ്പിച്ച ചിക്കൻ ഇട്ടു കൊടുത്തു അതിെൻറ മുകളിലായി സ്പ്രിങ് ഒനിയൻ തൂകികൊടുത്ത് പാത്രം അടച്ചു വെച്ച് ചെറുതീയിൽ 25 മിനിറ്റ് വേവിച്ചെടുക്കുക.
ചിക്കൻ തിരിച്ചിട്ടു കൊടുത്തു വീണ്ടും 20- 25 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുത്താൽ നമ്മുടെ ടേസ്റ്റിയും ഹെൽത്തിയുമായ ഫുൾ ചിക്കൻ റെഡി. ഭംഗിക്ക് വേണ്ടി കുറച്ചു വെള്ള എള്ള് മുകളിൽ വിതറിക്കൊടുക്കാം. ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ ഈ കിടിലൻ ചിക്കൻ ഐറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.