Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഗ്രേപ്സ് ഹൽവ ഇതുപോലെ...

ഗ്രേപ്സ് ഹൽവ ഇതുപോലെ തയാറാക്കാം

text_fields
bookmark_border
Grapes Halwa, Halwa
cancel

ചേരുവകൾ

  • ബ്ലാക്ക് ഗ്രേപ്‌സ് - 250 ഗ്രാം
  • കോൺഫ്ലോർ - 4 ടീസ്പൂൺ
  • ശർക്കരപ്പാനി - ആവശ്യത്തിന്
  • കടലപ്പരിപ്പ് - ആവശ്യത്തിന്
  • നെയ്യ് - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടലപ്പരിപ്പ് ഒരു വിസിൽ വരുന്നതുവരെ വേവിച്ചുവെക്കുക. പാത്രത്തിൽ കഴുകി വൃത്തിയാക്കിയ ഗ്രേപ്‌സ് അര ലിറ്റർ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഈ ഗ്രേപ്‌സ് ജ്യൂസ്‌ നോൺസ്​റ്റിക് പാനിൽ ഒഴിക്കണം.

ആവശ്യത്തിന് ശർക്കരപ്പാനി ചേർത്തിളക്കി തിളച്ചു വരുമ്പോൾ ചെറുതീയിലാക്കിയ ശേഷം അര ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത കോൺഫ്ലോർ ചേർത്തിളക്കുക.

കുറുകി വരുമ്പോൾ രണ്ട് ടീസ്പൂൺ നെയ്യ്, വേവിച്ചു വെച്ച കടലപ്പരിപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ്‌ ചെയ്‌ത ശേഷം ഒരു ട്രേയിൽ ഒഴിച്ച് ലെവൽ ചെയ്ത് ചൂട്‌ പോയതിനു ശേഷം മുറിച്ച്​ വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HalwarecipeGrapes Halwa
News Summary - Grapes Halwa How To Make
Next Story