സ്വാദൂറും ഗുലാബ് ജാമുൻ
text_fieldsഉച്ചഭക്ഷണത്തിനു ശേഷമായാലും ഡിന്നർ കഴിഞ്ഞാലും എന്തെങ്കിലുമൊരു മധുരം കഴിക്കണമെന്ന് പൂതി ഉള്ളവർക്ക് പെട്ടെന്നു ഉണ്ടാക്കാൻ പറ്റിയ ഒരു മധുര വിഭവം. രുചിയുടെ കാര്യത്തിൽ മുന്നിൽ തന്നെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരം. ഉണ്ടക്കാനും വളരെ എളുപ്പം
ചേരുവകൾ
- മിൽക്പൗഡർ- ഒന്നരകപ്പ്
- മൈദ -കാൽ കപ്പ്
- റവ -1 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ- ഒരു നുള്ള്
- ബേക്കിങ് പൗഡർ-അര ടീസ്പൂൺ പാൽ -രണ്ട് ടേബിൾ സ്പൂൺ
- നെയ്യ് -ഒരു ടേബിൾ സ്പൂൺ.
- സിറപ്പിനു വേണ്ടി പഞ്ചസാര ഒരു കപ്പ്, വെള്ളം ഒരു കപ്പ്, ഏലക്കാപ്പൊടി അര ടീസ്പൂൺ
തയാറാക്കുന്നവിധം
മിൽക് പൗഡർ, മൈദ, റവ, ബേക്കിങ് സോഡ, അര ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ, നെയ്യ്, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചെറു ചൂടുപാൽ കുറേശെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് 10 മിനിട്ട് അടച്ചു വയ്ക്കണം. ഉരുട്ടിയെടുക്കാവുന്നതാണ് പരുവം.
പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ ഏലയ്ക്ക പൊടി ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ അഞ്ചു മിനിട്ട് തിളപ്പിക്കണം. ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. അതിനു ശേഷം തയാറാക്കിയ കൂട്ട് ചെറിയ ഉരുളകളാക്കി കൈ കൊണ്ട് നന്നായി മുറുക്കി ഉരുട്ടിയെടുത്ത് നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം.
പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം.ശേഷം പഞ്ചസാര ലായനിയിൽ ഇട്ട് 15 മിനിട്ടു പാത്രം അടച്ചുവയ്ക്കുക. ശേഷം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.