ഗൾഫ് മാധ്യമം നടത്തിയ ഡെസർട്ട് മാസ്റ്റർ പാചക മത്സരതിലെ വിജയികൾ അവതരിപ്പിച്ച റെസീപ്പികൾ
text_fieldsമോൾടെൻ കസ്സാവ
കപ്പകൊണ്ടുണ്ടാക്കാവുന്ന ഡെസർട്ട് വിഭവമാണിത്. സ്റ്റീമിഡ് കസാവ കേക്ക്, പംകിൻ ടാപ്പിയോക പേര്ൾ സോസ്, പിസ്താചിയോ ടാപ്പിയോക്ക ട്രഫ്‌ൾ എന്നിവയാണ് മോൾട്ടെൻ കസ്സാവയിൽ വരുന്നത്. ഓരോന്നും എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം:
സ്റ്റീമിഡ് കസ്സാവ കേക്ക്
ചേരുവകൾ:
- കപ്പ: ഒരു കപ്പ് വേവിച്ച് ഉടച്ചത്
- തേങ്ങാപാൽ: 1/4 കപ്പ്
- അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക്:- 1/4 കപ്പ്
- അബീവിയ നാല് കണ്ടൻസ്ഡ് മിൽക്ക്:- 1/2 കപ്പ്
- പഞ്ചസാര: നാല് ടേബിൾസ്പൂൺ
- മുട്ട: നാല്
- ബ്രെഡ്: മൂന്ന്
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് എണ്ണ തടവിയ മോൽഡിൽ ഒഴിക്കുക. ഇത് അപ്പച്ചെമ്പിൽ ഇറക്കി വെച്ച് 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. 30 മിനിറ്റിന് ശേഷം ചൂടാറിയാൽ മോൽഡിൽ നിന്നും മാറ്റി സെർവിങ് ഡിഷിലേക്കു മാറ്റിവെക്കുക.
പംകിൻ ടാപ്പിയോക പേർൾ സോസ്:
ചേരുവകൾ:
- മത്തങ്ങ: രണ്ട് കപ്പ്
- കണ്ടൻസ്ഡ് മിൽക്ക്: ഒരു ക്യാൻ
- അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക്:- 1/4 കപ്പ്
- അബീവിയ കണ്ടൻസ്ഡ് മിൽക്ക്:- 1/4 കപ്പ്
- ടാപ്പിയോക്ക പേർൾസ്: -1/4 കപ്പ്
- ആൽമണ്ട്: - 1/4 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് 30 മിനിറ്റ് കുക്ക് ചെയ്തെടുക്കുക. ടാപിയോക്ക പേർൾസും മത്തങ്ങയും വെള്ളത്തിൽ വേവിച്ച് മാറ്റിവെക്കുക. ഒന്ന് മുതൽ നാല് വരെ ചേരുവകൾ നന്നായി ബ്ലൻഡ് ചെയ്ത ശേഷം ടാപ്പിയോക്ക പേര്ൾസും ആല്മണ്ട്സും ചേർകുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച കസ്സാവ കേക്കിനൊപ്പം സെർവർ ചെയ്യാം.
പിസ്താചിയോ ടാപ്പിയോക്ക ട്രഫ്‌ൾ:
ചേരുവകൾ:
- കപ്പ: അര കപ്പ് വേവിച്ച് ഉടച്ചത്
- വൈറ്റ് ചോക്ലേറ്റ്: അര കപ്പ് മെൾറ്റ് ചെയ്തത്
- പിസ്‌ത: അര കപ്പ് പൊടിച്ചത്
- എഡിബിൾ റോസ് പെറ്റൾസ്: അഞ്ച് ഗ്രാം
കപ്പയും ചോക്ലേറ്റും പിസ്തയും നന്നായി മിക്സ് ചെയ്ത് ചെറിയ ഉരുളകളിലാക്കി വക്കുക. ഇത് പിസ്‌ത പൊടിച്ചതും റോസ് പെറ്റൽസും വെച്ച് അലങ്കരിച്ച് സെർവ് ചെയ്യാം.
കസവ മത്തങ്ങ മധുരപലഹാരം
ചേരുവകൾ:
- മരച്ചീനി അരിഞ്ഞത് പാകം ചെയ്തത്: അര കപ്പ്
- മത്തങ്ങ അരിഞ്ഞ് പാകം ചെയ്തത്: കാൽ കപ്പ്
- പാൽ: രണ്ട് ടേബ്ൾ സ്പൂൺ
- ക്രീം: 1/4 കപ്പ്
- ക്രീം ചീസ്: 1/4 കപ്പ്
- കോൺേഫ്ലാർ: ഒന്നര ടേബ്ൾ സ്പൂൺ
- പഞ്ചസാര: ഒരു ടേബ്ൾ സ്പൂൺ
- കണ്ടൻസ്ഡ് മിൽക്: ഒരു ടേബ്ൾ സ്പൂൺ
- ഉപ്പ്: ആവശ്യത്തിന്.
മുകളിൽ പറഞ്ഞവയെല്ലാം വേവിച്ച് കസ്റ്റാർഡ് ഫില്ലിംഗ് ഉണ്ടാക്കി ഫ്രീസറിൽ സൂക്ഷിക്കുക
പാൻകേക്ക്:
- മത്തങ്ങ പ്യൂരി: രണ്ട് ടേബ്ൾസ്പൂൺ
- മൈദ: നാല് ടേബ്ൾ സ്പൂൺ
- പാൽ: ഒരു കപ്പ്.
- ഉപ്പ്: ആവശ്യത്തിന്
ഒരു ചട്ടിയിൽ നേർത്ത പാൻകേക്ക് തയ്യാറാക്കുക. ശേഷം ഓരോ പാൻ കേക്കിലും കസ്റ്റാർഡ് ഫില്ലിംഗ് ചേർത്ത് റോൾ ചെയ്യുക. വെണ്ണയിൽ പാൻ കേക്ക് ടോസ്റ്റ് ചെയ്ത് തണുപ്പിക്കാൻ സൂക്ഷിക്കുക.
കാരമൽ സോസ്:
ചൂടുള്ള പാത്രത്തിൽ രണ്ട് ടേബ്ൾ സ്പൂൺ പഞ്ചസാര ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ അതിലേക്ക് വെണ്ണ, ക്രീം, വാനില എസെൻസ് എന്നിവ ചേർക്കുക. കാരാമൽ സോസും പഞ്ചസാര ക്രിസ്റ്റലും വറുത്ത അണ്ടിപ്പരിപ്പും വറുത്ത കാവയും ചേർത്ത് വിളമ്പുക. ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് ഗനാഷെ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.
ടാപ്റൂട്ട് പോമകാരോ ഡിലൈറ്റ്:
ചേരുവകൾ:
- മത്തങ്ങ: 200 ഗ്രാം
- കപ്പ: 250 ഗ്രാം
- പഞ്ചസാര: 1/4 കപ്പ്
- പാൽ: ഒരു കപ്പ്
- ആരോറൂട്ട്: ആവശ്യത്തിന്
- ബട്ടർ: രണ്ട് ടേബ്ൾ സ്പൂൺ
- വിപ്പിങ് ക്രീം: 3/4 കപ്പ്
- ഹണി ക്രീം: ആവശ്യത്തിന്
- മിൽക്ക്മെയ്ഡ്: മധുരത്തിന്
തയാറാക്കുന്ന വിധം:
കപ്പ, മത്തങ്ങ എന്നിവ നന്നായി വേവിച്ചു വെക്കുക. ബട്ടർ, പഞ്ചസാര, പാൽ എന്നിവ ചൂടായി വരുമ്പോൾ അതിലേക്കു ആരോറൂട്ട് കൂടെ ഇട്ടു വേവിച്ചു വെച്ച മിക്സ് ഒന്ന് ഉടച്ചു ചേർക്കുക. മധുരത്തിനു അബീവിയ മിൽക്ക് മെയ്ഡ് കൂടെ ഒഴിച്ചു മിക്സ് ആയി വരുമ്പോൾ തീ ഓഫ് ചെയ്ത് ബൗളിൽ ഒഴിച്ചു വെക്കുക. മറ്റൊരു ബൗളിൽ ക്രീം ബീറ്റ് ചെയ്തു ഹണിക്രീം, അബീവിയ മിൽക്ക്മെയ്ഡ് ചേർത്ത് മിക്സ് ചെയ്യണം. ഇത് കപ്പ മിക്സിെൻറ മുകളിൽ ഒഴിച്ചു സെറ്റ് ചെയ്യാം. ഡെക്കറേഷൻ ചെയ്യാൻ കോകോനട്ട് ക്യാരമേൽ ചെയ്തു ഇട്ടു കൊടുക്കാം. ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.