കൂന്തൾ മസാല നിറച്ചതാണ് ഇപ്പോഴത്തെ ട്രെൻഡ്
text_fieldsരുചി വിഭവങ്ങളിൽ ഇപ്പോൾ ട്രെൻഡിയാണ് കൂന്തൾ/കണവ മസാല നിറച്ചത്. കൂന്തൾ മസാല ചേർത്ത് ചോറോ ചപ്പാത്തിയോ പത്തിരിയോ കഴിക്കാം.
ചേരുവകൾ:
കൂന്തൾ (തല കളഞ്ഞു നന്നായി വൃത്തിയാക്കിയത്) -അഞ്ചോ ആറോ എണ്ണം
ഫില്ലിങ്ങിന്:
- കനം കുറച്ചു അരിഞ്ഞ സവാള -മൂന്ന് എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
- പൊടിയായി അരിഞ്ഞ പച്ചമുളക് - രണ്ട് എണ്ണം
- തേങ്ങ -മൂന്ന് ടേബിൾ സ്പൂൺ
- കറിവേപ്പില -അരിഞ്ഞത്
- കശ്മീരി മുളകുപൊടി -1ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- കുരുമുളക്, ഉപ്പ് -പാകത്തിന്
- ജീരകപ്പൊടി -അര ടീസ്പൂൺ
- ഷാഹി ഗരം മസാല -അര ടീസ്പൂൺ
- എണ്ണ -മൂന്ന് ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം:
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇളം ബ്രൗൺ നിറം വന്നു മൊരിയുമ്പോൾ പൊടികൾ എല്ലാം ചേർക്കുക. നല്ല മസാല പരുവം ആകുമ്പോൾ ഇറക്കി തണുക്കാന്‍ വെക്കുക.
ഓരോ കൂന്തളും എടുത്ത് മസാല നിറച്ച് രണ്ടു തുമ്പും ടൂത്ത്പിക്ക് വച്ച് അടക്കുക. മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് കൂന്തളിന്‍റെ പുറംഭാഗത്ത് തേച്ചു പിടിപ്പിക്കുക. പിന്നീട് പരന്ന പാനില്‍ അൽപം എണ്ണയില്‍ ഷാലോ ഫ്രൈ ഫ്രൈ ചെയ്തു വെക്കുക.
ഗ്രേവി ഉണ്ടാക്കാൻ
ചേരുവകൾ:
- സവാള -രണ്ട് എണ്ണം
- തക്കാളി -ഒന്ന് എണ്ണം
- കുതിർത്തിയ അണ്ടിപ്പരിപ്പ് -ആറ് എണ്ണം
- കശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
- കുരുമുളക്, മഞ്ഞൾപ്പൊടി, പഞ്ചസാര -ഒരു നുള്ള്
- ഉപ്പ് -പാകത്തിന്
- കസൂരി മേത്തി -ഒരു നുള്ള്
- എണ്ണ - (വറുക്കാന്‍ എടുത്തുത്തത്)
തയാറാക്കുന്നവിധം:
സവാള, തക്കാളി, അണ്ടിപ്പരിപ്പ് എന്നിവ ഒരുമിച്ചു നന്നായി അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ ഈ അരപ്പും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകും വരെ വഴറ്റുക. പിന്നീട് ബാക്കി ചേരുവകൾ കൂടി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റിയ ശേഷം കൂന്തൾ ഓരോന്നായി പാനില്‍ നിരത്തുക. അടച്ചു വച്ച് ചെറിയ തീയില്‍ പത്തു മിനിട്ട് വച്ച ശേഷം മല്ലിയിലയും വറുത്ത ഉള്ളിയും അണ്ടിപ്പരിപ്പും ഇട്ടു അലങ്കരിച്ചു വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.