ക്രിസ്പി സര്‍ക്കിള്‍
text_fieldsചേരുവകൾ:
- ബ്രഡ് -ഒരു പാക്ക്
- വറുത്ത സേമിയ നുറുക്കിയത് -ഒരു കപ്പ്
- കാബേജ് നുറുക്കിയത് -ഒരു കപ്പ്
- കാരറ്റ് ഗ്രെയ്റ്റ് ചെയ്തത് -ഒരു കപ്പ്
- ബോണ്ലസ് ചിക്കന്‍ -ഒരു കപ്പ്
- മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
- മുളകുപൊടി -അര ടീസ്പൂണ്‍
- കുരുമുളക് പൊടി -അര ടീസ്പൂണ്‍
- മയോണൈസ് -മൂന്ന് ടേബ്ള്‍ സ്പൂണ്‍
- തൈര് -ഒരു ടേബ്ള്‍ സ്പൂണ്‍
- സൺഫ്ലവര്‍ ഓയില്‍ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
രണ്ടു പീസ് ബ്രഡ് ഒരുമിച്ചുവെച്ച് സ്റ്റീല്‍ ഗ്ലാസുകൊണ്ട് വൃത്താകൃതിയിൽ മുറിച്ചുവെക്കുക. ഒരു കപ്പ് കടലമാവ് രണ്ടു കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും കാല് ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് നേര്‍ത്തരീതിയില്‍ കലക്കിവെച്ചശേഷം മുറിച്ചുവെച്ച ബ്രഡ് മുഴുവനായും ഈ കൂട്ടില്‍ മുക്കിയെടുത്ത് നുറുക്കിവെച്ച സേമിയയില്‍ നന്നായി മുക്കി തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക. മയോണൈസും തൈരും നന്നായി ചേര്‍ത്ത് നേരേത്ത തയാറാക്കിവെച്ച കാരറ്റും കാബേജും ഇതില്‍ മിക്സ് ചെയ്യുക.
ഉപ്പും കുരുമുളകും മഞ്ഞളും ചേര്‍ത്ത് വേവിച്ചശേഷം ചിക്കന്‍ ഫ്രൈ ചെയ്ത് കൈ കൊണ്ട് ചെറുതായി ചിക്കിയെടുത്ത് ഒരു പാനില്‍ രണ്ട് ടേബ്ള്‍ സ്പൂള്‍ എണ്ണ ഒഴിച്ച് ചൂടായിവരുന്ന പാനിലേക്ക് ഇട്ട് കുറച്ച് ഇളക്കിയശേഷം കാരറ്റും കാബേജും അടങ്ങുന്ന മിശ്രിതം ഒരു നുള്ള് ഉപ്പും കാല് ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇതിനോട് ചേര്‍ത്ത് മൂന്നു മിനിറ്റോളം ഇളക്കി ചൂടാക്കിയെടുത്താല്‍ ഫില്ലിങ് റെഡി.
സെർവ് ചെയ്യാന്‍ നേരത്ത് ആദ്യമേ വൃത്താകൃതിയില്‍ ചേര്‍ത്ത് പൊരിച്ചുവെച്ച ബ്രഡ് സാൻഡ്വിച്ച് പരുവത്തില്‍ കുറുകെ മുറിച്ച് തയാറാക്കിവെച്ച ഫില്ലിങ് രണ്ടു സ്പൂണ്‍ വീതം അതില്‍ നിറച്ച് കൈകൊണ്ട് പ്രസ് ചെയ്ത് വെച്ചാല്‍ സ്വാദിഷ്ടമായ ക്രിസ്പി സര്‍ക്കിള്‍ റെഡി.
സാൻഡ്വിച്ച് രൂപത്തിലും അതിലേറെ രുചിയിലും വീട്ടില്‍ തയാറാക്കാവുന്ന വിഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.