ഇഫ്താറിന് എളുപ്പത്തിൽ ഒരു വെറൈറ്റി ചെമ്മീൻ സ്നാക്സ്
text_fieldsനോമ്പ് തുറ സമയങ്ങളിൽ സ്നാക്സ് കഴിക്കാൻ ഇഷ്ടമാണെങ്കിലും സമയക്കുറവ് മൂലം ചിലരെങ്കിലും ഉണ്ടാക്കാൻ മെനക്കെടാറില്ല. എന്നാൽ, ഈ ഒരു സ്‌നാക്സിന്‍റെ പ്രത്യേകത മാവ് കുഴക്കാതെയും പരത്താതെയും ഉണ്ടാക്കാം എന്നതാണ്. ഇതിൽ ചെമ്മീൻ ആണ് ഫില്ലിംഗ് കൊടുത്തിരിക്കുന്നത്. പകരമായി നമുക്ക് ഏതു മീറ്റും ഉപയോഗിക്കാം. പച്ചക്കറികൾ വെച്ചും ചെയ്യാം. നല്ല ക്രിസ്പ്പി ആയ സ്നാക്ക് കൂടിയാണിത്.
ചേരുവകൾ:
- ചെമ്മീൻ -അര കിലോ(വൃത്തിയാക്കി നുറുക്കിയത്)
- ഉള്ളി -രണ്ടെണ്ണം
- ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൂടെ ചതച്ചത് -ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് അരിഞ്ഞത് -രണ്ടെണ്ണം
- കറി വേപ്പില - ആവശ്യത്തിന്(നുറുക്കിയത്)
- നാളികേരം-രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- മുളക് പൊടി -അര ടീസ്പൂൺ
- കുരുമുളക് പൊടി -അര ടീസ്പൂൺ
- പെരുംജീരകം -അര ട്രാസ്പോൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
- മുട്ട -രണ്ടെണ്ണം
- ബ്രെഡ് ക്രംസ് -ഒരു കപ്പ്
- എണ്ണ - ഡീപ് ഫ്രൈ ചെയ്യാൻ
- നാരങ്ങാ -ഒരെണ്ണം
ഉണ്ടാക്കുന്ന വിധം:
ചെമ്മീനിലേക്ക് മഞ്ഞൾ പൊടി, മുളകു പൊടി, ഉപ്പ്, നാരങ്ങാ നീര് ചേർത്ത് മസാല തേച്ചു പിടിപ്പിച്ചു കുറച്ചു നേരം വെക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെമ്മീനിട്ട് പൊരിച്ചെടുക്കണം. അതേ എണ്ണയിൽ തന്നെ ഉള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും ഇട്ടു വഴറ്റി എടുത്തു പൊടികൾ എല്ലാം ചേർത്ത് കറി വേപ്പില ഇട്ടു കൊടുത്തു പെരുംജീരകവും നാളികേരവും ചതച്ചെടുത്തു അതും കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
നമ്മുടെ മസാല റെഡി. ശേഷം ഓരോ ബ്രെഡും എടുത്തു പരത്തി ഉള്ളിൽ ഫില്ലിംഗ് ചേർത്ത് വെള്ളം തൊട്ടു മൂൺ ഷേപ്പിൽ ഒട്ടിച്ചെടുത്ത് മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുത്താൽ ചെമ്മീൻ ഹാഫ് മൂൺ റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.