സ്വാതന്ത്ര്യ ദിനം കളറാക്കാൻ പുട്ടും പുഡ്ഡിങ്ങും
text_fields
ഇന്ത്യ 74ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ നിറവിലാണ്. ഈ ദിനത്തിൽ വ്യത്യസ്തമായ രുചികളാണ് അവതരിപ്പിക്കുന്നത്. ത്രിവർണ പതാകയുടെ നിറത്തിലുള്ള വിഭവങ്ങൾ തയാറാക്കുന്ന വിധം ഭക്ഷണ പ്രിയർക്കായി വിവരിക്കുന്നു.
1. സ്വാതന്ത്ര്യദിന പുഡ്ഡിങ്
ചേരുവകൾ:
- റവ - 2 ടേബിൾ സ്പൂൺ
- പാല് - 1/2 ലിറ്റർ
- പഞ്ചസാര - 4 ടേബിൾ സ്പൂൺ
- മിൽക്ക് മെയ്ഡ് -3 ടേബിൾ സ്പൂൺ
- വാനില എസ്സെൻസ് -1/2 ടീസ്പൂൺ
- ഉപ്പ് -ഒരു നുള്ള്
- ഓറഞ്ച് കളർ -3 -4 തുള്ളികൾ
- പച്ച കളർ - 3-4 തുള്ളികൾ
- ഡെസിക്കേറ്റഡ് തേങ്ങ -1.5 കപ്പ്
പാകം ചെയ്യുന്ന വിധം:
ഒരു പാത്രത്തിൽ അര ലിറ്റർ പാൽ എടുക്കുക. തിളച്ചു വരുമ്പോൾ 4 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത്, അതിന്‍റെ കൂടെ 3 ടേബിൾ സ്പൂൺ, മിൽക്ക് മെയ്ഡ് 1/2 ടീസ്പൂൺ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലോട്ടു 2 ടേബിൾ സ്പൂൺ റവ ചേർത്ത് നന്നായി ഇളക്കുക. റവ നന്നായി ഉണങ്ങുമ്പോൾ, അത് ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക.
അതിനെ 3 ഭാഗങ്ങളായി വിഭജിക്കുക. ഒരു ഭാഗത്ത് അര ടീസ്പൂൺ ഓറഞ്ച് നിറം ചേർത്ത് നന്നായി ഇളക്കുക. മൂന്നാമത്തെ ഭാഗത്തിൽ അര ടീസ്പൂൺ പച്ച കളർ ചേർത്ത് മിക്സ് ചെയ്യുക. രണ്ടാമത്തെ ഭാഗം വെളുത്ത നിറമായിരിക്കും. ഒരു സെർവിങ് ട്രേ എടുത്ത് അതിൽ പുഡ്ഡിങ് ഇന്ത്യയുടെ പതാക പോലെ സെറ്റ് ചെയ്യുക.
ഡെസിക്കേറ്റഡ് കോക്കനട്ട് എടുത്ത് 3 ഭാഗങ്ങളായി വിഭജിക്കുക. ആദ്യ ഭാഗത്തേക്ക് ഓറഞ്ച് നിറവും മൂന്നാം ഭാഗത്തിന് പച്ച നിറവും ചേർത്ത് അലങ്കരിക്കുക. പുഡ്ഡിങ്ങിന്‍റെ മധ്യത്തിൽ വെളുത്ത ഭാഗം ചേർക്കുക. 2 മണിക്കൂർ സെറ്റ് ആകാൻ ഫ്രിഡ്ജിൽ വെക്കുക. മൂന്ന് ലെയർ ഇൻഡിപെൻഡൻസ് പുഡ്ഡിങ് റെഡി.
2. സ്വാതന്ത്ര്യദിന പുട്ട്
ചേരുവകൾ:
- ക്യാരറ്റ് - 1 വേവിച്ചത് അരച്ചത്
- പൊതീന, മല്ലിയില, പച്ചചീര - അരച്ചത് 1/2 കപ്പ്
- പുട്ടുപൊടി- 1.5 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ഒരു പാത്രമെടുത്ത് അതിൽ കാരറ്റ് പുഴുങ്ങി അരച്ച് ചേർക്കുക. അതിൽ ഉപ്പും, പുട്ടുപൊടി കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. വേറൊരു പാത്രത്തിൽ പൊതീന, മല്ലിയില, പച്ചചീര അരച്ചത് ചേർത്ത് അതിൽ ഉപ്പ്, പുട്ടുപൊടി കൂടി ചേർത്ത് ഇളക്കുക. പിന്നെ മൂന്നാമത്തെ ഒരു പാത്രം എടുത്തു പുട്ടുപൊടി ഉപ്പും ചേർത്ത് വെക്കുക. എന്നിട്ട് പുട്ടുകുറ്റിയിൽ മൂന്നു ലെയറായി ഇട്ട് വേവിച്ചെടുക്കുക.സ്വാദിഷ്ടമായ മൂന്ന് ലെയർ പുട്ടു റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.