രുചി ഭൂപടത്തിലെ ഇന്ത്യൻ വൻ കറികൾ!
text_fieldsലോകമൊട്ടുക്കുമുള്ള ദേശങ്ങളുടെ തനതു രുചികളെ പെറുക്കിയെടുത്ത് തയാറാക്കുന്ന രുചിഭൂപടത്തിൽ (Taste Atlas) ഇക്കുറി നിറഞ്ഞ സാന്നിധ്യമായി ഇന്ത്യൻ വിഭവങ്ങൾ. ലോകത്തെ ഏറ്റവും മികച്ച സ്റ്റ്യൂകളുടെ പട്ടികയുണ്ടാക്കിയപ്പോൾ നൂറിൽ 13 എണ്ണം ഇന്ത്യയിൽനിന്നുള്ളവ.
ഇറച്ചി കൊത്തിനുറുക്കി തയാറാക്കുന്ന കീമയാണ് ഇക്കൂട്ടത്തിൽ മുമ്പൻ, നൂറിൽ ഏഴാം സ്ഥാനം. മലയാളികൾ കുറുമയെന്നും ഉത്തരേന്ത്യക്കാർ ഖൊർമയെന്നും വിളിക്കുന്ന മുഗളായ് വിഭവം 21ാം സ്ഥാനത്തെത്തിയപ്പോൾ കൊച്ചിയിലും കോട്ടയത്തും പേരുകേട്ട ഗോവൻ വിഭവമായ വിന്താലൂ 24ാം സ്ഥാനത്തുണ്ട്.
ദാൽ തഡ്ക, സാഗ് പനീർ, ഷാഹി പനീർ, മിസാൽ, ദാൽ, റോഗൻ ജോഷ്, നിഹാരി, മദ്രാസ് കറി, രാജ്മ, പാവ് ബാജി എന്നിവയാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ രുചികൾ. കേരള വിഭവങ്ങളൊന്നും പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറൻ രുചികൾ പ്രതിനിധാനം ചെയ്യപ്പെട്ടു എന്നതാണ് ഭക്ഷണപ്രേമികളെ സന്തോഷത്തിലാറാടിക്കുന്ന ഒരു കാര്യം.
തായ് വിഭവമായ ഫനേംഗ് കറി ഒന്നാം സ്ഥാനത്തും നികരാഗ്വയിലെ ഇൻഡിയോ വീജോ രണ്ടാമതും ജപ്പാൻകാരുടെ കറീ (Karē ) മൂന്നാം സ്ഥാനത്തുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.