Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightജീ​ര​ക​ക്ക​ഞ്ഞി

ജീ​ര​ക​ക്ക​ഞ്ഞി

text_fields
bookmark_border
jeeraka kanji
cancel

​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര​മാ​യ ഓ​ർ​മ​യാ​ണ് ജീ​ര​ക​ക്ക​ഞ്ഞി. നാ​ട്ടി​ലോ വി​ദേ​ശ​ത്തോ ആ​യാ​ലും രു​ചി​ക​ര​മാ​യ ഈ ​വി​ഭ​വം തേ​ടി പോ​കു​ന്ന​വ​രു​ണ്ട്. ഇ​ഫ്താ​റി​നു​ശേ​ഷം, രാ​ത്രി​ക​ളി​ൽ വി​ളാ​മ്പാ​വു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ ജീ​ര​ക​ക്ക​ഞ്ഞി ത​യാ​റാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യാം.

ചേ​രു​വ​ക​ൾ

  • പൊ​ടി​യ​രി: ഒ​രു ക​പ്പ്‌
  • ചെ​റു​പ​യ​ർ: അ​ര ടീ​സ്പൂ​ൺ
  • ഉ​ലു​വ: അ​ര ടീ​സ്പൂ​ൺ
  • തേ​ങ്ങ: അ​ര ക​പ്പ്‌
  • ജീ​ര​കം: അ​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ചെ​റി​യ ഉ​ള്ളി: മൂ​ന്ന് എ​ണ്ണം
  • വെ​ളു​ത്തു​ള്ളി: മൂ​ന്ന് അ​ല്ലി
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പൊ​ടി​യ​രി, ചെ​റു​പ​യ​ർ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ കു​ക്ക​റി​ൽ ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് 4-5 വി​സി​ൽ അ​ടി​ക്കു​ക. ശേ​ഷം തേ​ങ്ങ, ജീ​ര​കം, ചെ​റി​യ ഉ​ള്ളി, മ​ഞ്ഞ​ൾ​പൊ​ടി ഇ​വ മി​ക്സി​യി​ൽ കു​റ​ച്ചു​വെ​ള്ളം കൂ​ടി ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. ഇ​ത് കു​ക്ക​റി​ലേ​ക്ക് ഒ​ഴി​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും കൂ​ടി ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ജീ​ര​ക​ക്ക​ഞ്ഞി റെ​ഡി. ഇ​ഫ്താ​ർ ഈ​സി ആ​ൻ​ഡ് ഹെ​ൽ​ത്തി റെ​സി​പ്പി ആ​യ ഈ ​വി​ഭ​വം എ​ല്ലാ​വ​ർ​ക്കും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeeraka kanjirecipeRamadan 2024
News Summary - jeeraka kanji
Next Story