ചൂട് കപ്പ വട, സുലൈമാനി... ആഹാ അന്തസ്...
text_fieldsകപ്പ വട ചൂടോടെ കഴിക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചൂടു കപ്പ വടയോടൊപ്പം നല്ല ചൂടൻ സുലൈമാനി കൂടി ആയാലോ... സംഗതി പൊളിക്കും... കപ്പ വടയുടെ റെസിപ്പി പരിചയപ്പെടാം...
ആവശ്യമായ സാധനങ്ങൾ:
- കപ്പ : 2 കായ
- വലിയ ഉള്ളി : 3 എണ്ണം
- പച്ചമുളക് : 4 എണ്ണം
- കറിവേപ്പില : 2 തണ്ട്
- മല്ലിയില : അര കപ്പ്
- മുളക് പൊടി : അര ടീസ്പൂൺ
- മഞ്ഞൾ പൊടി : അര ടീസ്പൂൺ
- ഗരം മസാല : അര ടീസ്പൂൺ
- ഉപ്പ് : പാകത്തിന്
- വെള്ളം : ആവശ്യത്തിന്
- എണ്ണ : ആവശ്യത്തിന്
- മൈദ : 1 കപ്പ്
- അരിപ്പൊടി : 1 കപ്പ്
തയാറാക്കുന്നവിധം:
വൃത്തിയാക്കിയ ശേഷം വെള്ളത്തിലിട്ട് കപ്പ നന്നായി പുഴുങ്ങുക. പുഴുങ്ങിയ കപ്പ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചു ഉടച്ചുവെക്കുക. ശേഷം അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില, മൈദ, അരിപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ ഉടച്ചുവെച്ച കപ്പയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴമ്പ് രൂപത്തിലാക്കിയ ശേഷം വട രൂപത്തിൽ തയ്യാറാക്കി മാറ്റിവെക്കാം. ഇത്തിരി വെള്ളം നനച്ച് കൈയ്യിൽവെച്ച് തന്നെ വട രൂപത്തിൽ മാറ്റാം. തുടർന്ന് തിളച്ച എണ്ണയിലിട്ട നന്നായി മൊരിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.