വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന കുനാഫ
text_fieldsഅടുത്തിടെയായി കേരളത്തിലും പ്രചാരം ലഭിച്ച ഒരു മധുര വിഭവമാണ് കുനാഫ.ഇതൊരു ഈജിപ്ഷ്യൻ വിഭവമാണ്.അതീവ രുചിയും നാവിലിട്ടാൽ അലിഞ്ഞിറങ്ങുന്ന ഒരു മധുര വിഭവം.ഇത് ചീസിലും ക്രീമിലും തയ്യാറാക്കാവുന്നതാണ്.ഇതിന്റെ മാവ് കുനാഫ ഡോ എന്ന പേരിൽ ഒട്ടു മിക്ക സൂപ്പർമാർക്കറ്റുകളിലും ലഭ്യവുമാണ്.ഇത് നമുക്ക് ചെറിയ വെർമിസെല്ലി ഉപയോഗിച്ചും ചെയ്യാം.
ചേരുവകൾ
1.കുനാഫ മാവ്– കാൽ കിലോ
2.വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്
3.പാൽ – ഒരു കപ്പ്
കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
ക്രീം – അരക്കപ്പ്
4.ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
5.പഞ്ചസാര – ഒരു കപ്പ്
6.വെള്ളം – അരക്കപ്പ്
7.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
8.പിസ്ത നുറുക്കിയത് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
●അവൻ 1800C ൽ ചൂടാക്കിയിടുക(പ്രീ ഹീറ്റ് ).
●കുനാഫ മാവ് ഒരു കുഴിയുള്ള പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക.
●മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.
●ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി എടുത്ത് നന്നായി അമർത്തി വെച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.
●ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.
●പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം.
●തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.
BEEGUM SHAHINA, Celebrity Chef
Youtube: serve it like shani
Facebook: serveitlikeshani
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.