Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമാ​ക്ക​റോ​ണി കേ​ക്ക്

മാ​ക്ക​റോ​ണി കേ​ക്ക്

text_fields
bookmark_border
മാ​ക്ക​റോ​ണി കേ​ക്ക്
cancel

ചേരുവകൾ

  • മാ​ക്ക​റോ​ണി - 1 ക​പ്പ്‌
  • ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത​ത് - 250 ഗ്രാം
  • ​മു​ട്ട - 5
  • സ​വാ​ള - 2
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • പ​ച്ച മു​ള​ക് - 3
  • കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല
  • മ​ല്ലി​യി​ല
  • ഓ​യി​ൽ
  • പാ​ല് - 1/4 ക​പ്പ്‌
  • മൈ​ദ - 2 ടേ​ബി​ൾ​സ്പൂ​ൺ
  • നെ​യ്യ് - 2 ടേ​ബി​ൾ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി - 1/2 ടീ​സ്പൂ​ൺ
  • മു​ള​ക് പൊ​ടി -1 ടേ​ബി​ൾ​സ്പൂ​ൺ
  • ഗ​രം മ​സാ​ല - 1/2 ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി - 1 ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ മ​സാ​ല - 1/2 ടീ​സ്പൂ​ൺ
  • വ​ലി​യ ജീ​ര​കം പൊ​ടി​ച്ച​ത് - 1/4 ടീ​സ്പൂ​ൺ
  • മു​ള​ക് പൊ​ടി - 1 ടേ​ബി​ൾ​സ്പൂ​ൺ
  • ചി​ല്ലി ഫ്ലേ​ക്സ് - 1/2 ടീ​സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി​യെ​ടു​ത്ത ചി​ക്ക​നി​ലേ​ക്ക് 1/4 ടീ ​സ്പൂ​ൺ മ​ഞ്ഞ​ൾ പൊ​ടി​യും 1 ടേ​ബി​ൾ സ്പൂ​ൺ മു​ള​ക് പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പു​ര​ട്ടി വെ​ക്കു​ക. പ​ത്തു മി​നി​റ്റ് വെ​ച്ച ശേ​ഷം ചി​ക്ക​ൻ ഫ്രൈ ​ചെ​യ്യു​ക. 4 ക​പ്പ് വെ​ള്ള​ത്തി​ൽ അ​ല്പം ഉ​പ്പും 1 ടേ​ബി​ൾ സ്പൂ​ൺ ഓ​യി​ലും 1/4 ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ പൊ​ടി​യും ചേ​ർ​ത്ത് തി​ള​പ്പി​ച്ച്‌ അ​തി​ലേ​ക്ക് 1 ക​പ്പ് മാ​ക്ക​റോ​ണി വേ​വി​ച്ചെ​ടു​ക്കു​ക. ശേ​ഷം, വെ​ള്ള​ത്തി​ൽ നി​ന്ന് ഊ​റ്റി​യെ​ടു​ക്കു​ക.

ഒ​രു പാ​നി​ൽ 2 ടേ​ബി​ൾ സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, സ​വാ​ള, കാ​ര​റ്റ് എ​ന്നി​വ വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​തി​ലേ​ക്ക് 1/4 ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ പൊ​ടി​യും 1/2 ടീ​സ്പൂ​ൺ കു​രു​മു​ള​കും ജീ​ര​കം പൊ​ടി​ച്ച​തും ഗ​രം മ​സാ​ല​യും ചി​ക്ക​ൻ മ​സാ​ല​യും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്യു​ക. ഇ​തി​ലേ​ക്ക് വേ​വി​ച്ച ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ഇ​ട്ട് ഇ​ള​ക്കു​ക, മ​ല്ലി​യി​ല​യും ചേ​ർ​ക്കു​ക.

ശേ​ഷം ഇ​തി​ലേ​ക്ക് വേ​വി​ച്ചെ​ടു​ത്ത മാ​ക്ക​റോ​ണി ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്യു​ക. ഇ​നി ഒ​രു മി​ക്സി ജാ​റി​ലേ​ക്ക് 5 മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ക്കു​ക. അ​തി​ലേ​ക്ക് ഒ​രു നു​ള്ള് ഉ​പ്പും 1/2 ടീ​സ്പൂ​ൺ ചി​ല്ലി ഫ്ലെ​ക്സും 1/4 ക​പ്പ് പാ​ലും 2 ടേ​ബി​ൾ​സ്പൂ​ൺ മൈ​ദ​യും ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.

ഒ​രു ബൗ​ളി​ൽ ഈ ​മി​ക്സും മാ​ക്ക​റോ​ണി​യും ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. ശേ​ഷം, അ​ടി ക​ട്ടി​യു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ നെ​യ്യ് ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ഈ ​മി​ക്സ് ഒ​ഴി​ച്ച് അ​ട​ച്ചു വെ​ച്ച് ചെ​റി​യ തീ​യി​ൽ 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ കു​ക്ക് ചെ​യ്യു​ക. മു​ക​ൾ ഭാ​ഗം മൊ​രി​ഞ്ഞു​വ​രാ​ൻ വേ​റൊ​രു പാ​നി​ൽ നെ​യ്യ് ബ്ര​ഷ് ചെ​യ്തു കേ​ക്ക് അ​തി​ലേ​ക്ക് ഈ ​കേ​ക്ക് ക​മി​ഴ്ത്തി വെ​ച്ച് 1 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കു​ക. മാ​ക്ക​റോ​ണി കേ​ക്ക് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRecipeRamadan 2024Macaroni Cake
News Summary - Macaroni Cake
Next Story