Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമാം​ഗോ ട്രൈ​ഫി​ൾ

മാം​ഗോ ട്രൈ​ഫി​ൾ

text_fields
bookmark_border
Mango trifle,
cancel

ആവശ്യമുള്ള സാധനങ്ങൾ

1. പ​ഴു​ത്ത മാ​ങ്ങ - 2 + 1 (തൊ​ലി ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)

2. ഫ്ര​ഷ് ക്രീം - അര ​ക​പ്പ്

3. പ​ഞ്ച​സാ​ര -3 ടേ​ബി​ൾ​സ്പൂ​ൺ

4. വെ​ള്ളം - കാൽ ക​പ്പ്

5. ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക്ക് - കാൽ ക​പ്പ് + കാൽ ക​പ്പ്

6. വി​പ്പി​ങ് ക്രീം - അര ​ക​പ്പ്

7. പൊ​ടി​ച്ച പ​ഞ്ച​സാ​ര -2 ടേ​ബി​ൾ​സ്പൂ​ൺ

8. വാ​നി​ല എ​സ്സ​ൻ​സ് - കാൽ ടീ​സ്പൂ​ൺ

9. വാ​നി​ല കേ​ക്ക് (ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി​യ​ത് ) -2 ക​പ്പ്

10. സ്ട്രോ​ബെ​റി ജെ​ല്ലി -1 പാ​ക്ക​റ്റ് (പാ​ക്കേ​ജി​ലെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ​ത്)

തയാറാക്കുന്ന വിധം

1. 2 മാ​ങ്ങ​യും 3 ടേ​ബി​ൾ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും ഒ​ന്നി​ച്ച് ബ്ല​ൻ​റ് ചെ​യ്തെ​ടു​ക്കു​ക. ഒ​രു സോ​സ് പാ​നി​ൽ ബ്ലെ​ൻ​ഡ് ചെ​യ്ത മാ​ങ്ങ​യും കാൽ ക​പ്പ് വെ​ള്ള​വു​മെ​ടു​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ള​ക്കി ചെ​റി​യ തീ​യി​ൽ ക​ട്ടി​യാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക. തീ​യി​ൽ​നി​ന്ന് മാ​റ്റി ഫ്രി​ഡ്ജി​ൽ ത​ണു​പ്പി​ക്കാ​ൻ വെ​ക്കു​ക. ഇ​തി​ലേ​ക്ക് ക്രീ​മും കാൽ ക​പ്പ് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്കും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് വീ​ണ്ടും ഫ്രി​ഡ്ജി​ൽ അ​ട​ച്ച് വെ​ക്കു​ക.

2. വേ​റെ ഒ​രു പാ​ത്ര​ത്തി​ൽ വി​പ്പി​ങ് ക്രീം ​വി​പ്പ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് പൊ​ടി​ച്ച പ​ഞ്ച​സാ​ര​യും കാൽ ക​പ്പ് ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക്കും ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക.

3. ആ​റു വ​ലി​യ ഡെ​സേ​ർ​ട്ട് ഗ്ലാ​സു​ക​ൾ എ​ടു​ത്ത് വാ​നി​ല കേ​ക്കി​ന്റെ ഒ​രു ലെ​യ​ർ ഉ​ണ്ടാ​ക്കു​ക. അ​തി​ന് മു​ക​ളി​ൽ സ്ട്രോ​ബെ​റി ജെ​ല്ലി​യും മാ​ങ്ങ ക​ഷ്ണ​ങ്ങ​ളും ഇ​ടു​ക. അ​തി​ന് മു​ക​ളി​ൽ വി​പ്പി​ങ് ക്രീം, ​വീ​ണ്ടും വാ​നി​ല കേ​ക്ക്, ജെ​ല്ലി, മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ, ത​യാ​റാ​ക്കി​യ മാം​ഗോ ക്രീം ​എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലെ​യ​ർ ചെ​യ്യു​ക. മാ​ങ്ങ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ത​ണു​പ്പി​ച്ച് വി​ള​മ്പു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipesMango trifle
News Summary - Mango trifle- Recipes
Next Story