Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം: മസാല എഗ്...

റമദാൻ വിഭവം: മസാല എഗ് ബൺ

text_fields
bookmark_border
masala egg bun
cancel
camera_alt

മസാല എഗ് ബൺ

ചേരുവകൾ:

  • മൈദ: ഒന്നേകാൽ കപ്പ്‌
  • മിൽക്ക് പൗഡർ: ഒരു ടേബ്​ൾസ്പൂൺ
  • യീസ്​റ്റ്​: കാൽ ടീസ്പൂൺ
  • ഷുഗർ: അര ടീസ്പൂൺ
  • ഓയിൽ: ഒന്നര ടേബ്​ൾസ്പൂൺ
  • ഉള്ളി: മൂന്നെണ്ണം (മീഡിയം)
  • ഇഞ്ചി-വെളുത്തുള്ളി പേസ്​റ്റ്​: ഒരു ടീസ്പൂൺ
  • പച്ചമുളക്: രണ്ട്​
  • മുട്ട: മൂന്ന്​ (പുഴുങ്ങിയത്)
  • മഞ്ഞൾ​പ്പൊടി: കാൽ ടീസ്പൂൺ
  • മുളകുപൊടി: അര ടീസ്പൂൺ
  • മല്ലിപ്പൊടി: കാൽ ടീസ്പൂൺ
  • ഗരം മസാല: കാൽ ടീസ്പൂൺ
  • ഉപ്പ്: ആവശ്യത്തിന്
  • കറിവേപ്പില: ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കാൽ കപ്പ്‌ ഇളം ചൂടുവെള്ളത്തിൽ യീസ്​റ്റ്​, ഷുഗർ ഇട്ട് 10 മിനിറ്റ്​ വെക്കുക. അതിൽ ഓയിൽ, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. മൈദയും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു ഓയിൽ പുരട്ടി ഒരു മണിക്കൂർ വെക്കുക.

പാനിൽ ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി- വെളുത്തുള്ളി പേസ്​റ്റ്​, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വഴറ്റുക. ഉള്ളി സോഫ്റ്റ്‌ ആയാൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലി​െപ്പാടി, ഗരം മസാല പൊടി എന്നിവയിട്ട്​ വഴറ്റുക. ഒരു ടേബ്​ൾ സ്പൂൺ വെള്ളം ഒഴിച്ച് അടച്ചുവെച്ച് കുക്ക് ചെയ്യുക. മസാല റെഡി.

മൂന്ന്​ മുട്ട രണ്ടായി മുറിക്കുക. ചെറിയ മാവ് എടുത്ത് പരത്തി അതിൽ മസാല, മുട്ട വെച്ച് വേറൊരു മാവ് പരത്തി സ്ട്രോകൊണ്ട് ഹോൾസ് ആക്കി കവർ ചെയ്യുക. മേലെ മുട്ട പുരട്ടി 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക.

തയാറാക്കിയത്: ഷഹന സിറാജ്, വാഴയിൽ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egg dishMasala Egg BunMasala Egg
News Summary - Masala Egg Bun
Next Story