മുർത്തബക്ക്
text_fieldsചേരുവകൾ
1. മൈദ - 1 കപ്പ്
2. ഇളം ചൂടുള്ള പാൽ - കാൽ കപ്പ് +
2 ടേബിൾസ്പൂൺ
3. ഉള്ളി - 1, ചെറുതായി അരിഞ്ഞത്
4. പച്ചമുളക് - 3, ചെറുതായി അരിഞ്ഞത്
5. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
6. ചിക്കൻ മിൻസ് - 250 ഗ്രാം
7. ചുവന്ന മുളകുപൊടി - 1 ടീസ്പൂൺ
8. മല്ലിപ്പൊടി - 1 ടീസ്പൂൺ
9. കുരുമുളക് പൊടി - അര ടീസ്പൂൺ
10. ഗരം മസാല പൊടി - അര ടീസ്പൂൺ
11. ചെറുനാരങ്ങ നീര് - 1 ടേബിൾസ്പൂൺ
12. മല്ലിയില - കാൽ കപ്പ്
13. പുതിനയില - 1 ടേബിൾസ്പൂൺ
14. തക്കാളി - 1, ചെറുതായി അരിഞ്ഞത്
15. മുട്ട - 4
16. ഉപ്പ് - ആവശ്യത്തിന്
17. എണ്ണ - 4 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ആഴത്തിലുള്ള ഒരു പാത്രത്തിൽ മൈദയും ഉപ്പും ഒരുമിച്ച് യോജിപ്പിക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ എണ്ണയും ചെറുചൂടുള്ള പാലും ചേർത്ത് നന്നായി കുഴച്ച് മാവ് ഉണ്ടാക്കുക. ഇത് ഒരു മണിക്കൂർ മൂടിവെക്കുക.
2. ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഉള്ളിയും ഉപ്പും ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വീണ്ടും ഒരുമിനിറ്റ് വഴറ്റുക.
3. ഇതിലേക്ക് ചിക്കൻ മിൻസ് ചേർത്ത്, തുടർച്ചയായി ഇളക്കി ഏകദേശം അഞ്ചുമിനിറ്റ് ഉയർന്ന തീയിൽ വേവിക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
4. ശേഷം ഇത് ചെറുതീയിൽ ഏകദേശം 5 - 6 മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാരങ്ങനീരും മല്ലിയിലയും പുതിനയിലയും ചേർത്ത് യോജിപ്പിച്ച് തീയിൽനിന്ന് നീക്കം ചെയ്യുക.
5. ചൂടാറിക്കഴിഞ്ഞാൽ അരിഞ്ഞ തക്കാളിയും മുട്ടയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഫില്ലിങ് റെഡി.
6. തയാറാക്കിയ മാവ് നാല് ഉരുളകളാക്കി അതിൽ ഒരെണ്ണമെടുത്ത് പരത്തിയെടുക്കുക (കഴിയുന്നത്ര നേർത്തതാക്കുക). പരത്തിയ മാവിന്റെ മധ്യഭാഗത്ത് ഫില്ലിങ്ങിന്റെ 1/4 ഭാഗം ചേർത്ത് വശങ്ങളിൽനിന്ന് മടക്കി, ഫില്ലിങ് മൂടുക, ഒരു ദീർഘചതുരാകൃതി ലഭിക്കും.
7. ഒരു പാൻ ചൂടാക്കി, ഒരു സ്പൂൺ എണ്ണ ഒഴിച്ച്, പാകം ചെയ്യുന്നതിനായി തയാറാക്കിയ മുർതബക്ക് പാനിലേക്ക് ശ്രദ്ധാപൂർവം നീക്കി ചെറിയ തീയിൽ ചുട്ടെടുക്കുക. നിറം മാറാൻ തുടങ്ങുമ്പോൾ മെല്ലെ തിരിച്ചിട്ടുകൊടുത്ത് നല്ലവണ്ണം കുക്ക് ആയതിനുശേഷം ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. ബാക്കിയുള്ള മാവും പരത്തിയെടുത്ത് മുർതബക്ക് ഉണ്ടാക്കുക. ചൂടോടെ സെർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.