Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​ട്ട​ൺ കി​ബ്ബ

മ​ട്ട​ൺ കി​ബ്ബ

text_fields
bookmark_border
മ​ട്ട​ൺ കി​ബ്ബ
cancel

മാ​വ് ത​യാ​റാ​ക്കാ​ൻ

മ​ട്ട​ൺ 1 ക​പ്പ്‌

ബ​ർ​ഗ​ൽ 1ക​പ്പ്‌

ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ജീ​ര​ക​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ

മു​ള​ക്പൊ​ടി അ​ര ടീ​സ്പൂ​ൺ

ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​ൻ

മ​ട്ട​ൺ 1 ക​പ്പ്‌

ബ​ട്ട​ർ ഒ​രു ടീ​സ്പൂ​ൺ

ഉ​ള്ളി 2 (ചെ​റു​താ​യി മു​റി​ച്ച​ത്)

വെ​ളു​ത്തു​ള്ളി 2 അ​ല്ലി (ചെ​റു​താ​യി മു​റി​ച്ച​ത്)

പൈ​ൻ ന​ട്സ് 50 ഗ്രാം

​ജീ​ര​ക​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ

മ​ല്ലി​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി അ​ര ടീ​സ്പൂ​ൺ

കു​രു​മു​ള​ക്പൊ​ടി അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ബ​ർ​ഗ​ൽ കാ​ൽ ക​പ്പ്‌ വെ​ള്ളം ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്ത് 10 മി​നി​റ്റ് അ​ട​ച്ചു​വെ​ക്കു​ക. ശേ​ഷം എ​ടു​ത്തു​വെ​ച്ച മ​ട്ട​ൺ അ​ര​ച്ചെ​ടു​ക്കു​ക. (കീ​മ മെ​ഷീ​ൻ ഉ​ണ്ടെ​ങ്കി​ൽ അ​തി​ൽ). അ​തേ മെ​ഷീ​നി​ൽ​ത​ന്നെ മാ​റ്റി​വെ​ച്ച ബ​ർ​ഗ​ൽ​കൂ​ടി അ​ര​ച്ചെ​ടു​ക്കു​ക. ഒ​രു ബൗ​ളി​ലേ​ക്ക് ആ​ദ്യം ബ​ർ​ഗ​ൽ, പി​ന്നെ 1 ക​പ്പ് മ​ട്ട​ൺ, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, ജീ​ര​ക​പ്പൊ​ടി, മു​ള​ക്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്തെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക.

ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​ൻ

ഒ​രു പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച് ചൂ​ടാ​വു​മ്പോ​ൾ ബ​ട്ട​ർ ചേ​ർ​ത്തു​കൊ​ടു​ക്കു​ക. അ​തി​ലേ​ക്ക് മു​റി​ച്ചു​വെ​ച്ച ഉ​ള്ളി ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് അ​രി​ഞ്ഞു​വെ​ച്ച വെ​ളു​ത്തു​ള്ളി​കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് പൈ​ൻ ന​ട്സ് ചേ​ർ​ത്ത് കൊ​ടു​ക്കു​ക.

ശേ​ഷം അ​ര​ച്ചു​വെ​ച്ച ബാ​ക്കി മ​ട്ട​ൺ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്യു​ക. എ​ല്ലാം മി​ക്സ്‌ ആ​യി​വ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, ജീ​ര​ക​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​ക്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്ത് മ​ട്ട​ൺ വേ​വി​ച്ചെ​ടു​ക്കു​ക. മ​ട്ട​ൺ വേ​വ് റെ​ഡി​യാ​യാ​ൽ അ​തി​ലേ​ക്ക് കു​രു​മു​ള​ക് പൊ​ടി ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്ത​തി​നു ശേ​ഷം അ​ഞ്ച് മി​നി​റ്റ് കൂ​ടി അ​ട​ച്ചു​വെ​ച്ചു വേ​വി​ക്കു​ക. ശേ​ഷം വേ​റൊ​രു ബൗ​ളി​ലേ​ക്ക് മാ​റ്റി ചൂ​ട് പോ​വാ​ൻ വെ​ക്കു​ക.

ഒ​രു ബൗ​ളി​ൽ വെ​ള്ളം എ​ടു​ത്തു​വെ​ക്കു​ക. വെ​ള്ള​ത്തി​ൽ കൈ ​ന​ന​ച്ച് മ​ട്ട​ൺ ബ​ർ​ഗ​ൽ മി​ക്സ്‌ ചെ​റി​യ ഉ​രു​ള​യാ​ക്കി മാ​റ്റി​യ​തി​നു​ശേ​ഷം ചൂ​ണ്ടു​വി​ര​ൽ ഉ​പ​യോ​ഗി​ച്ച് കു​ഴി​യാ​ക്കി മാ​റ്റു​ക. അ​തി​ലേ​ക്ക് ത​യാ​റാ​ക്കി വെ​ച്ച മ​സാ​ല ഫി​ൽ ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം ന​ന്നാ​യി ഒ​ട്ടി​ച്ച​തി​നു​ശേ​ഷം ര​ണ്ടു​ഭാ​ഗ​വും ചെ​റു​താ​യി കൂ​ർ​പ്പി​ച്ചെ​ടു​ക്കു​ക. എ​ല്ലാം ഇ​തു​പോ​ലെ ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം ചൂ​ടാ​യ എ​ണ്ണ​യി​ലി​ട്ട് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. അ​ൽ​പം എ​രി​വ് വേ​ണ​മെ​ന്നു​ള്ള​വ​ർ മാ​വ് റെ​ഡി​യാ​ക്കു​മ്പോ​ഴും മ​സാ​ല റെ​ഡി​യാ​ക്കു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് പ​ച്ച​മു​ള​ക് ചേ​ർ​ത്തു​കൊ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mutton Kibba
Next Story