കടായി ചിക്കൻ കഴിക്കാൻ ഇനി ഹോട്ടലിൽ പോകേണ്ട
text_fieldsഎല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിക്കൻ ഐറ്റം ആണ് കടായി ചിക്കൻ. ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഏറ്റവും ജനപ്രിയമുള്ള, എല്ലാവരും ഒരു പോലെ ഇഷ്ടപെടുന്ന കോഴിക്കറി. പൊതുവെ ഇത് നാൻ, ചപ്പാത്തി അല്ലെങ്കിൽ റൈസ് വിഭവങ്ങളോടൊപ്പമാണ് കഴിക്കാറുള്ളത്. കട്ടിയുള്ള കടായി പാത്രത്തിൽ വെക്കുന്നത് കൊണ്ടാണ് ഇതിന് കടായി ചിക്കൻ എന്ന് പേര് വന്നത്.
ചേരുവകൾ:
- ചിക്കൻ -ഒരു കിലോ
- തക്കാളി -5 വലുത്
- പച്ചമുളക് -4 എണ്ണം
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
- ഇഞ്ചിവെളുത്തുള്ളി ചതച്ചത് -ഒരു ടേബിൾ സ്പൂൺ
- മല്ലിയില -ആവശ്യത്തിന്
- മഞ്ഞൾ പൊടി - അര ടേബിൾ സ്പൂൺ
- മുളക് പൊടി - ഒരു ടേബിൾ സ്പൂൺ
- മല്ലിപൊടി -ഒരു ടേബിൾ സ്പൂൺ
- കാശ്മീരി ചില്ലി പൌഡർ -ഒരു ടേബിൾ സ്പൂൺ
- കുരുമുളക് പൊടി -ഒരു ടീസ്പൂൺ
- ഗരം മസാല -ഒരു ടീസ്പൂൺ
- നല്ല ജീരകപ്പൊടി -ഒരു ടീസ്പൂൺ
- നല്ല ജീരകം ചതച്ചത് -ഒരു ടീസ്പൂൺ
- പച്ച മല്ലി ചതച്ചത് -ഒരു ടീസ്പൂൺ
- കസൂരി മേതി -ഒരു ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ഓയിൽ -4 ടേബിൾ സ്പൂൺ
- പുളി ഇല്ലാത്ത കട്ട തൈര് -4 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കഴുകി വൃത്തിയാക്കിയ ചിക്കൻ അതിലേക് ഇട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കുക. അതിലേക്ക് ഉപ്പും തൈരും ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കുക.
ശേഷം തൊലി കളഞ്ഞു അരിഞ്ഞു വെച്ച തക്കാളിയും ഇട്ടു കൊടുത്തു കുറച്ചു നേരം അടച്ചു വേവിക്കുക. മുക്കാൽ ഭാഗം വേവായാൽ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും പൊടികളും (മഞ്ഞൾ പൊടി, മുളക് പൊടി, കാശ്മീരി ചില്ലി പൗഡർ, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ജീരകപ്പൊടി) ചതച്ചു വെച്ച ജീരകവും പച്ച മല്ലിയും എല്ലാം ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക.
ശേഷം മല്ലിയിലയും നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ഇട്ടു കൊടുക്കുക. കസൂരി മേത്തി കൂടെ ഇട്ടു കൊടുത്താൽ നമ്മുടെ റെസ്റ്റാറൻറ് സ്റ്റൈൽ കടായി ചിക്കൻ റെഡി ആയി. നാനിന്‍റെ കൂടെയും ചപ്പാത്തീടെ കൂടെയുമെല്ലാം ബെസ്റ്റ് കോമ്പിനേഷൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.