Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപാട് തായ് കായ് വീട്ടിൽ...

പാട് തായ് കായ് വീട്ടിൽ തയാറാക്കാം

text_fields
bookmark_border
Pad Thai Kai or Thai Chicken Rice Noodles
cancel

തായ് സ്വാദുകൾ ആസ്വദിക്കാൻ ഹോട്ടലുകൾ തേടി പോകുന്നവർ ഏറെയാണ്. എന്നാൽ, നിങ്ങളുടെ അടുക്കളയിൽ തന്നെ പാട് തായ് കായ് (തായ് ചിക്കൻ റൈസ്​ നൂഡിൽസ്​) തയാറാക്കാം

ചേരുവകൾ:

  • തായ് നൂഡിൽസ്​ – 50 ഗ്രാം (വീതിയേറിയ റൈസ്​ നൂഡിൽസ്​)
  • ചിക്കൻ െബ്രസ്​റ്റ് – 1 1/2 കപ്പ് (ചെറിയ കഷണങ്ങളാക്കിയത്)
  • (ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിന് വേണ്ട ചേരുവകൾ – ചോളം വേവിച്ച വെള്ളം, സോയ സോസ്​)
  • വെളുത്തുള്ളി – 4 എണ്ണം
  • മുളക് ചതച്ചെടുത്തത് – 1–2 എണ്ണം
  • മുളപ്പിച്ച പയർ – 3 കപ്പ്
  • സവാള – 3 എണ്ണം
  • മല്ലിയില – 1/2 കപ്പ്
  • നിലക്കടല – 1/3 കപ്പ് (വറുത്ത് തരിയായി പൊടിച്ചത്)
  • ചിക്കൻ സ്​റ്റോക്ക് – 1/4 കപ്പ്
  • വെജിറ്റബിൾ ഓയിൽ – 2 ടേബ്ൾ സ്​പൂൺ
  • നാരങ്ങ – 2 കഷണങ്ങൾ
  • ഉള്ളി – 2 എണ്ണം
  • സ്​പ്രിങ് ഒനിയൻ – 10 ഗ്രാം
  • ഉപ്പ് – പാകത്തിന്

പട് തായ് സോസിനുവേണ്ട ചേരുവകൾ:

  • പുളി പേസ്​റ്റ് – 3/4 ടേബ്ൾ സ്​പൂൺ (1/4 കപ്പ് ചൂടുവെള്ളത്തിൽ ലയിപ്പിച്ചത്)
  • ഫിഷ് സോസ്​ – 3 ടേബ്ൾ സ്​പൂൺ
  • ചിക്കൻ സ്​റ്റോക്ക് – 1/4 കപ്പ്
  • ചില്ലി സോസ്​ – 1–3 ടേബ്ൾ സ്​പൂൺ (സോസിനു പകരം മുളക് ചതച്ചത് തരുതരുപ്പാക്കിയത് ഉപയോഗിച്ചാലും മതി)
  • ബ്രൗൺ ഷുഗർ – 3 ടേബ്ൾ സ്​പൂൺ

തയാറാക്കുന്ന വിധം:

ആദ്യം തായ് സോസ്​ തയാറാക്കിയെടുക്കുക. പുളി പേസ്​റ്റ്, ചിക്കൻ സ്​റ്റോക്ക്, ഫിഷ് സോസ്​, ചില്ലി സോസ്​, ബ്രൗൺ ഷുഗർ എന്നീ ചേരുവകൾ പാനിലൊഴിച്ച് തിളപ്പിച്ചെടുക്കുക. മധുരവും ചവർപ്പും കലർന്ന രുചിയായിരിക്കും ഇതിന്. മധുരം കൂടുതൽ വേണമെങ്കിൽ അൽപം പഞ്ചസാരയും മധുരം കൂടുതലാണെങ്കിൽ കുറച്ച് പുളി പേസ്​റ്റും ചേർത്തുകൊടുക്കാം.

റൈസ്​ നൂഡിൽസ്​ അൽപം ഉപ്പുചേർത്ത് പാകത്തിന് വേവിച്ച് തണുത്ത വെള്ളമൊഴിച്ച് ഈറ്റിയെടുക്കുക. തണുത്ത വെള്ളമൊഴിച്ച് കഴുകിയാൽ നൂഡിൽസ്​ ഒട്ടിപ്പിടിക്കില്ല. ചോളം വേവിച്ച വെള്ളവും സോയ സോസും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്തുവെക്കുക. അടുത്തതായി പാൻ ചൂടാക്കി എണ്ണയൊഴിച്ച് വെളുത്തുള്ളി അരിഞ്ഞതും മുളക് ചതച്ചതും സവാളയുമിട്ട് മൂപ്പിക്കുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക.

ചിക്കൻ വാട്ടിയ ശേഷം അൽപം ചിക്കൻ സ്​റ്റോക്ക് ചേർത്തു കൊടുക്കാം. ചിക്കൻ നന്നായി വെന്തശേഷം നൂഡിൽസും തായ് സോസും ചേർത്തു കൊടുക്കുക. രണ്ട് തവികളോ അല്ലെങ്കിൽ മറ്റൊരു പാനോ ഉപയോഗിച്ച് നൂഡിൽസ്​ മുറിയാത്ത വിധം ഇളക്കി യോജിപ്പിക്കുക (സാലഡ് ഇളക്കുന്നതുപോലെ). സോസും മറ്റു ചേരുവകളും യോജിക്കുന്നതിനായി നൂഡിൽസ്​ അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. സോസ്​ മുഴുവനായും വറ്റുകയാണെങ്കിൽ അൽപം എണ്ണ തൂവിക്കൊടുക്കാം.

ശേഷം മുളപ്പിച്ച ചെറുപയർ ചേർത്തിളക്കുക. ഒരു മിനിറ്റുകൂടി വേവിച്ച ശേഷം ഫിഷ് സോസ്​ ചേർക്കുക. നിലക്കടല പൊടിച്ചതും മല്ലിയിലയും തൂവി വാങ്ങാം. പ്ലേറ്റിലേക്ക് മാറ്റി നാരങ്ങ കഷണങ്ങൾ കൊണ്ട് അലങ്കരിച്ച് വിളമ്പാം. (നൂഡ്ൽസ്​ തയാറാക്കുമ്പോൾ മുഴുവനായും വരണ്ടതാകാതിരിക്കാൻ ശ്രദ്ധിക്കണം. നൂഡിൽസിന്‍റെ വേവും അധികമാവരുത്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipePad Thai KaiThai Chicken Rice NoodlesThai dish
News Summary - Pad Thai Kai or Thai Chicken Rice Noodles, how to make
Next Story