ക്രിസ്മസിന് അസ്സൽ പാലപ്പം തയാറാക്കാം
text_fieldsമലയാളികളുടെ പ്രിയപ്പെട്ട നാടൻ ഭക്ഷണങ്ങളിൽ ഒന്നാണ് പാലപ്പം. ക്രിസ്തുമസിനും ഈസ്റ്ററിനും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവം. അരിയും നാളികേരവും പഞ്ചസാരയുമെല്ലാം യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമിത്. യീസ്റ്റിന് പകരം നാളികേരവെള്ളം ചേർത്താൽ ഒരു പ്രത്യേക രുചി തന്നെ കിട്ടും. പച്ചരിയോ ഇഡലി റൈസോ ആണ് ഇതിനു ഉപയോഗിക്കാറുള്ളത്. എങ്കിലും പണി എളുപ്പമാക്കാൻ ചിലർ അരിപ്പൊടിയിലും ചെയ്യാറുണ്ട്. നല്ല ചൂടുള്ള പാലപ്പത്തിനൊപ്പം മീൻ കറിയോ, സ്റ്റൂവോ, ചിക്കൻ കറിയോ നല്ല കോംബിനേഷനാണ്.
ചേരുവകൾ:
- പച്ചരി -2 ഗ്ലാസ്
- ഉഴുന്ന് -1ടേബിൾ സ്പൂൺ
- നാളികേരം ചിരവിയത് - 1 ഗ്ലാസ്
- ചോറ് - 3 ടേബിൾ സ്പൂൺ
- യീസ്റ്റ് -1 ടീസ്പൂൺ
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ചെറു ചൂടുവെള്ളം -1.1/2ഗ്ലാസ്
ഉണ്ടാക്കുന്ന വിധം:
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വെക്കുക. ശേഷം കുതിർത്തു വെച്ച അരിയും ഉഴുന്നും കൂടെ പഞ്ചസാരയും യീസ്റ്റും നാളികേരവും ചോറും ആവശ്യത്തിന് ചെറു ചൂടുവെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 5മുതൽ 6 മണിക്കൂർ പൊങ്ങാൻ വെക്കുക.
തണുപ്പ് കാലമാണെങ്കിൽ കുറച്ചധികം സമയം വെക്കേണ്ടി വരും. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു അപ്പച്ചട്ടി ചൂടാക്കിയ ശേഷം ഓരോ തവി മാവൊഴിച്ചു ചുറ്റിച്ചെടുക്കുക, അടച്ചു വെച്ച് വേവിക്കുക. ഉൾഭാഗം നല്ല മൃദുലവും പുറംഭാഗം നല്ല മൊരിഞ്ഞതും ആയ പാലപ്പം റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.