മിക്സിയില്ലാതെ ഞൊടിയിടയിൽ പാഷൻ ഫ്രൂട്ട് ജ്യൂസ്
text_fieldsനമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച് നാട്ടിൽ പണ്ടു തൊട്ടേ വളരെ സുലഭമായി ലഭിക്കുന്ന വിറ്റമിൻ സി ഒരുപാടടങ്ങിയ ഒരു പഴവർഗമാണ് പാഷൻ ഫ്രൂട്ട്. കാഴ്ച്ചയിൽ നല്ല ഭംഗിയും ധാരാളം ഗുണങ്ങളുമുള്ള ഒരു ഫലം. കണ്ണുകളുടെ ആരോഗ്യത്തിനും ചർമ്മത്തിെൻറ പരിരക്ഷക്കും രോഗപ്രതിരോധശക്തി കൂട്ടാനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്.
ഹീമോഗ്ളോബിെൻറ അളവ് കൂട്ടാൻ സഹായിക്കുന്ന ഒരു ഫലം കൂടിയാണ് പാഷൻ ഫ്രൂട്ട്. ഒരേസമയം പുളിയും മധുരവും തരുന്ന ഒരു ഫലം. ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് മതി, നമ്മുടെ ക്ഷീണവും തളർച്ചയും ദാഹവുമൊക്കെ മാറ്റാൻ. ചുവപ്പും മഞ്ഞയും കളറുകളിൽ പാഷൻ ഫ്രൂട്ട് ലഭ്യമാണ്. ഏതു കാലാവസ്ഥയിലും ഭക്ഷ്യ യോഗ്യമായ ഫലം തന്നെയാണ് പാഷൻ ഫ്രൂട്ട്.
ചേരുവകൾ:
- പാഷൻ ഫ്രൂട്ട്-4,5 എണ്ണം
- നാരങ്ങാ-3 എണ്ണം
- പഞ്ചസാര-5 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്സ്-ആവശ്യത്തിന്
- വെള്ളം -2 വലിയ ഗ്ലാസ്
ഉണ്ടാക്കുന്ന വിധം:
ഒരു ജാറിലേക്കോ കുഴിയുള്ള പാത്രത്തിലേക്കോ വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങാ നീര് ഒഴിച്ച് ഒന്നും കൂടെ യോജിപ്പിച്ചെടുക്കുക. പാഷൻഫ്രൂട്ട് പൊളിച്ചു അതിന്‍റെ ഉൾഭാഗം ചേർത്ത് കൊടുത്തു നന്നായൊന്നു യോജിപ്പിച്ചു ഐസ് ക്യൂബും കൂടെ ചേർത്ത് കൊടുത്താൽ രുചിയേറിയ പാഷൻഫ്രൂട്ട് ജ്യൂസ് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.