പോകറ്റ് ഷവർമ
text_fieldsആവശ്യമുള്ള സാധനങ്ങൾ
- ബ്രെഡ് എട്ട് സ്ലൈസ്
- മുട്ട രണ്ടെണ്ണം
- റെസ്ക് പൗഡർ ഒരു കപ്പ്
- ക്യാരറ്റ് ചോപ്പ് ചെയ്തത് രണ്ടെണ്ണം
- സവാള ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
- ക്യാപ്സികം ചെറുതായി അരിഞ്ഞത് ഒരെണ്ണം
- പച്ചമുളക് ചോപ്പ് ചെയ്തത് രണ്ടെണ്ണം
- ഫ്രൈഡ് ചിക്കൻ ചോപ്പ് ചെയ്തത് ഒരുബൗൾ
- മയോനൈസ് രണ്ട് ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ആദ്യമായി ബ്രഡ് നാല് സൈഡ് മുറിച്ചുമാറ്റുക. ശേഷം രണ്ട് മുട്ട ബൗളിൽ പൊട്ടിച്ച് ഒഴിച്ചുബീറ്റ് ചെയ്ത് കൊടുക്കുക. ബ്രെഡ് രണ്ട് എണ്ണം ഒന്നിന് മുകളിൽ ഒന്നായിവെച്ച് എല്ലാവശവും ബീറ്റ് ചെയ്ത് വെച്ച മുട്ടയിൽ മുക്കി എടുക്കുക.
ശേഷം റെസ്ക് പൗഡറിൽ മുക്കി എടുക്കുക. പിന്നീട് ചൂടായ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. അടുത്തതായി മസാല ഫില്ലിങ്ങാണ്. അതിനായി ക്യാരറ്റ് ചോപ്പ് ചെയ്തതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും കാപ്സികം, ചോപ്പ് ചെയ്തചിക്കൻ രണ്ട് ടീസ്പൂൺ മയോനൈസ് ഇതെല്ലാം ചേർത്ത് യോജിപ്പിച്ചുവെക്കുക.
ഫ്രൈ ചെയ്ത ബ്രെഡ് രണ്ട് ഭാഗമായി മുറിച്ചെടുത്താൽ പോക്കറ്റ് പോലെ കാണാം. അതിൽ ആവശ്യത്തിന് മസാല ഫിൽ ചെയ്ത്കൊടുക്കുക. പോക്കറ്റ് ഷവർമ തയാർ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.