വാനില സോസ് കൊണ്ടൊരു കിടിലൻ ബൗണ്ട് കേക്ക്
text_fieldsബൗണ്ട് പാനിൽ ചെയ്തെടുക്കുന്ന വ്യത്യസ്തമായ ഷേപ്പുള്ള ഒരു സിംപ്ൾ കേക്കാണ് ബൗണ്ട് കേക്ക്. കേക്കിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും സാധാരണ ഊഷ്മാവിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. വെറ്റ് ആൻഡ് ഡ്രൈ ഇൻക്രീഡിയൻസ് വേറെ വേറെയായി മിക്സ് ചെയ്തെടുക്കാനും ശ്രദ്ധിക്കുക.
ആവശ്യമുള്ള സാധനങ്ങൾ:
- കേക്ക് ബൗണ്ട് പാൻ- ബേക്കിങ് മോൾഡ്
- മൈദ, ആട്ട, ഗോതമ്പ് ഇവയിലേതെങ്കിലും- 3 കപ്പ്
- കോൺേഫ്ലാർ- 6 ടേബ്ൾ സ്പൂൺ
- പഞ്ചസാര- ഒന്നര കപ്പ്
- ബേക്കിങ് പൗഡർ- 2 1/4 ടീസ്പൂൺ
- അൺസാൾട്ടഡ് ബട്ടർ (മൃദുവാക്കിയത്)- 1 കപ്പ്
- വാനില എെസൻസ്- 1/2 ടീസ്പൂൺ
- ആൽമണ്ട് എക്സ്ട്രാക്ട് (ഓപ്ഷനൽ)
- - 1/2 + 1/4 ടീസ്പൂൺ
- പാൽ- ഒരു കപ്പ്
- മുട്ട- നാല്
- ഉപ്പ്- ഒരു നുള്ള്
ഓവൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്തെടുക്കുക. 12 ഇഞ്ച് ബൗണ്ട് പാൻ ഓയിൽ ഗ്രേസ് ചെയ്ത് തയാറാക്കിവെക്കുക. ബട്ടറും പഞ്ചസാരയും ഒരു ബൗളിലേക്കാക്കുക. ഇത് മിക്സർ കൊണ്ട് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇത് സോഫ്റ്റായി പതഞ്ഞുവരും. ആ സമയം മുട്ട ഓരോന്നായി പൊട്ടിച്ച് ബീറ്റ് ചെയ്യുക. വാനില എെസൻസും ആൽമണ്ട് എെസൻസും (ആവശ്യമെങ്കിൽ മാത്രം) ചേർക്കുക. വെറ്റ് ഇൻക്രീഡിയന്‍റ് തയാറായി.
ഇനി മറ്റൊരു ബൗളിലേക്ക് അളന്നുവെച്ചിരിക്കുന്ന മൈദ/ആട്ട/ഗോതമ്പ്, ബേക്കിങ് പൗഡർ, കോൺേഫ്ലാർ, ഉപ്പ് എന്നിവ ചേർത്തുകൊടുക്കുക. നന്നായി ഉളക്കുക. ഈ മാവ് പകുതിയോളം വെറ്റ് മിക്സിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം പാൽ ചേർക്കുക. ഇത് മിക്സാകുമ്പോൾ ബാക്കി മാവുകൂടി ചേർക്കുക. ഇതിനുശേഷം ബൗണ്ട് പാനിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കുക.
50 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ കേക്ക് റെഡിയാവും. (ഓരോ ഓവനും ടെംപറേച്ചർ-ടൈം സെറ്റിങ് വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിക്കുക). ഇത് പുറത്തെടുത്ത് തണുക്കാൻ വെക്കുക. അൽപം തണുത്തുകഴിഞ്ഞാൽ കേക്ക് മോൾഡിൽനിന്ന് പുറത്തെടുക്കുക. തണുത്തതിനുശേഷം വാനില സോസ് ഒഴിച്ച് സെർവ് ചെയ്യാം.
- വാനില സോസ് പഞ്ചസാര- 1 കപ്പ്
- കോൺേഫ്ലാർ- 1 ടേബിൾ സ്പൂൺ
- വെള്ളം- 2 കപ്പ്
- ബട്ടർ- 1/4 കപ്പ്
- വാനില എെസൻസ്- 2 ടീസ്പൂൺ
ഒരു സോസ് പാനിലേക്ക് പഞ്ചസാരയും കോൺേഫ്ലാറും ചേർക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. സ്റ്റൗവിൽ നിന്ന് മാറ്റി ചെറിയ ഫ്ലെയിമിൽ കട്ടകെട്ടാതെ ഇളക്കി തിളപ്പിക്കുക. ചെറുതായി കുറുകി വരുമ്പോൾ വാങ്ങിവെക്കുക. ചെറുചൂടോടെ വിളമ്പാം. വെള്ളത്തിനു പകരം കുറച്ച് പാൽ വേണമെങ്കിൽ ചേർത്തു കൊടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.