പഫ്സ് പോള
text_fieldsചേരുവകൾ
- വെളിച്ചെണ്ണ - രണ്ട് ടേബ്ൾ സ്പൂൺ
- പച്ചമുളക് -അഞ്ച്
- ഇഞ്ചി - ഒരു ടീസ്പൂൺ
- സവാള - രണ്ട്
- ഉപ്പ് - ആവശ്യത്തിന്
- മുളകുപൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഗരംമസാല - അര ടീസ്പൂൺ
- പുഴുങ്ങിയ മുട്ട - രണ്ട്
- (ചെറിയ പീസ് ആക്കിയത്)
- മുട്ട - രണ്ട്
- പാൽ - കാൽ കപ്പ്
- മല്ലിയില
- കുരുമുളകുപൊടി
- ബ്രെഡ് പീസ് (സൈഡ് കട്ട് ചെയ്തത്)
- നെയ്യ്
തയാറാക്കുന്ന വിധം
ഫില്ലിങ്: ഒരു ഫ്രയിങ് പാനിലേക്ക് രണ്ട് ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എണ്ണ ചൂടായിവരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത മൂന്നു പച്ചമുളകും ഒരു ടീസ്പൂൺ ഇഞ്ചി കട്ട് ചെയ്തതും ചേർത്ത് വഴറ്റിയെടുക്കുക. ഇതിന്റെ പച്ചമണം മാറിവന്നാൽ ഇതിലേക്കു കട്ട് ചെയ്തെടുത്ത രണ്ടു സവാള ചേർത്ത് ആവശ്യത്തിന് ഉപ്പുകൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ ഗരംമസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കാം. മസാല റെഡിയായി.
ശേഷം, ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്കു കാൽ കപ്പ് പാൽ, ആവശ്യത്തിന് ഉപ്പ്, രണ്ടു പച്ചമുളക് കട്ട് ചെയ്തത്, ചെറുതായി കട്ട് ചെയ്ത മല്ലിയില, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. അടി കട്ടിയുള്ള ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക് നെയ്യ് തടവുക. ഇനി ഇതിലേക്ക് സൈഡ് കട്ട് ചെയ്ത ബ്രെഡ് പീസ് ഓരോന്നായി മുട്ട-പാൽ മിക്സിൽ ഡിപ് ചെയ്ത് പാത്രത്തിൽ നിരത്തിവെച്ച് നോൺസ്റ്റിക് പാത്രം ഫിൽ ചെയ്യുക. മുകളിലായി ഫില്ലിങ് വെക്കുക.
ഇതിന്റെ മുകളിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചുവെച്ച പുഴുങ്ങിയ മുട്ട നിരത്തിവെക്കുക. മുകളിലേക്ക് പിന്നെയും ബ്രെഡ് പീസ്, മുട്ട, പാൽ മിക്സിൽ ഡിപ് ചെയ്ത് മുട്ടയും മസാലയും കവർ ചെയ്യുന്ന വിധത്തിൽ ബ്രെഡ് നിരത്തിവെക്കുക. ഇനി ബാക്കിവരുന്ന മുട്ട-പാൽ മിക്സ് ഇതിന്റെ മുകളിലേക്ക് ഒഴിച്ച് എല്ലാ ഭാഗവും ഫിൽ ആവുന്ന വിധത്തിൽ ചുറ്റിച്ചെടുക്കാം. അടച്ചുവെച്ച് 25 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കുക. ശേഷം പോള വേറൊരു പാനിലേക്ക് കമിഴ്ത്തി അഞ്ചു മിനിറ്റ് മറുവശവും കളർ മാറ്റി വേവിച്ചെടുക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.