Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​ത്ത​ങ്ങ ചീ​സ് വ​ട

മ​ത്ത​ങ്ങ ചീ​സ് വ​ട

text_fields
bookmark_border
മ​ത്ത​ങ്ങ ചീ​സ് വ​ട
cancel

നോ​മ്പു​കാ​ലം ആ​യാ​ൽ പ​ച്ച​ക്ക​റി​ക​ളൊ​ക്കെ ക​ഴി​ക്കാ​ൻ പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും മ​ടി​യാ​ണ്. പ​ച്ച​ക്ക​റി​ക​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കാ​ൻ പ​റ്റു​ന്ന വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ൾ ഇ​ഫ്താ​ർ സ​മ​യ​ത്ത് പ​രീ​ക്ഷി​ക്കാം. രു​ചി​ക​ര​മാ​യ അ​ത്ത​രം ഒ​രു വി​ഭ​വ​മാ​ണി​ത്.

ചേ​രു​വ​ക​ൾ:

  • മ​ത്ത​ങ്ങ ഗ്രേ​റ്റ് ചെ​യ്ത​ത്-​ഒ​രു ക​പ്പ്
  • മൈ​ദ- നാ​ല് ടേ​ബ്ൾ സ്പൂ​ൺ
  • മു​ട്ട- ഒ​ന്ന്
  • പാ​ൽ- ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
  • പാ​ർ​മെ​സ​ൻ ചീ​സ്- മൂ​ന്ന് വ​ലി​യ സ്പൂ​ൺ
  • ബേ​ക്കി​ങ് പൗ​ഡ​ർ-​അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ്- കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- മു​ക്കാ​ൽ ടീ​സ്പൂ​ൺ
  • എ​ണ്ണ - വ​റു​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ത്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഒ​രു ഫ്ര​യി​ങ് പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കു​ക.

2. മ​ത്ത​ങ്ങ, മൈ​ദ, മു​ട്ട, പാ​ൽ, ചീ​സ്, ബേ​ക്കി​ങ് പൗ​ഡ​ർ, ഉ​പ്പ്, കു​രു​മു​ള​ക് ഇ​വ ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഈ ​മി​ശ്രി​തം അ​ധി​കം ലൂ​സും അ​ധി​കം ടൈ​റ്റും ആ​വ​രു​ത്.

3. ചൂ​ടാ​യ എ​ണ്ണ​യി​ലേ​ക്ക് ഓ​രോ സ്പൂ​ൺ വീ​തം കോ​രി​യൊ​ഴി​ച്ച് വ​റു​ത്തെ​ടു​ക്കു​ക. ചൂ​ടോ​ടെ ടൊ​മാ​റ്റോ സോ​സ് കൂ​ട്ടി ക​ഴി​ക്കാം.

നി​ങ്ങ​ളു​ടെ റെ​സി​പ്പി പ​ങ്കു​വെ​ക്കൂ

വ്ര​ത​വി​ശു​ദ്ധി​യു​ടെ നാ​ളി​നൊ​പ്പം ഇ​ഫ്താ​റും രു​ചി​ക​ര​മാ​വ​ട്ടെ. നി​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ വാ​യ​ന​ക്കാ​രു​മാ​യി പ​ങ്കു​വെ​ക്കാം. ഗ​ൾ​ഫ് മാ​ധ്യ​മം റ​മ​ദാ​ൻ രു​ചി​യി​ലേ​ക്ക് റെ​സി​പ്പി​ക​ൾ അ​യ​ക്കാം. ഇ ​മെ​യി​ൽ: qatar@gulfmadhyamam.net, വാ​ട്സ്ആ​പ്: 5528 4913.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan food recipe
News Summary - ramadan food recipe
Next Story