റമദാനിൽ ഒരു ഹെൽത്തി ഫ്രൂട്ട് സാലഡ്
text_fieldsവീട്ടിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒന്നാണ് ഫ്രൂട്ട് സാലഡ്. വ്യത്യസ്ത പഴങ്ങളുടെ ഉള്ളതിനാൽ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഫ്രൂട്ട് സാലഡുകള്‍.
ദഹനം ലളിതമാക്കൽ, ശരീരത്തിൽ ജലാംശം നിലനിർത്തൽ, ആരോഗ്യ പരിരക്ഷ എന്നിവക്ക് ഇത് സംഭാവന നല്കുന്നു. നോമ്പ് കാലത്ത് ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ആവശ്യമായ ചേരുവകൾ
1. ഈത്തപ്പഴം- 6-8 എണ്ണം
2. കശുവണ്ടി- 1 പിടി
3. പാൽ- 1 കപ്പ്
4. മാമ്പഴം- 1
5. ആപ്പിൾ - 1
6. വാഴപ്പഴം-1
7. മുന്തിരി - അര കപ്പ്
8. അനാർ- അര കപ്പ്
9. ഉണക്കമുന്തിരി - 2 ടീസ്പൂൺ
10. തണ്ണിമത്തൻ- അര കപ്പ്
11. കുതിർത്ത ചിയ സീഡ്- 2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചൂടുള്ള പാലിൽ ഈത്തപ്പഴവും കശുവണ്ടിപ്പരിപ്പും കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും ചിയ സീഡ്സും ചേർക്കുക.
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. ചേർക്കുന്ന വെല്ലത്തിനെ അനുസരിച്ച് ഇതിന്റെ നിറം കടും കാപ്പിയോ കറുത്ത നിറമോ ആയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.