മാമ്പഴം കോളഡ
text_fieldsചേരുവകൾ
- മാമ്പഴം - അരിഞ്ഞത് മൂന്നെണ്ണം
- (അലങ്കാരത്തിനായി കുറച്ച് ക്യൂബ്സ് മാറ്റിവെക്കുക)
- മാംഗോ ഐസ്ക്രീം: 3-4 സ്കൂപ്പ്
- ഫ്രഷ് ക്രീം (നിർബന്ധമില്ല): 1-2 ടീസ്പൂൺ
- ഏലക്കപ്പൊടി: 1/3 ടീസ്പൂൺ
- പഞ്ചസാര: ആവശ്യത്തിന്
- ക്രീം പാൽ: 1 - 1.5 കപ്പ്
- വാനില ഐസ്ക്രീം: 3-4
- ഐസ് ക്യൂബ്: ആവശ്യത്തിന്
- മാമ്പഴം: ചെറിയ കഷണങ്ങളാക്കിയത് (അലങ്കാരത്തിന്)
- കോഫി പൗഡർ: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒന്നാം ഘട്ടം: ചൂടുള്ള ഷുഗർ സിറപ്പിൽ മാങ്ങ കഷ്ണങ്ങൾ മുക്കിവെക്കുക. രണ്ടാം ഘട്ടം: പഞ്ചസാരയും മൂന്നിലൊന്ന് കപ്പ് വെള്ളവും യോജിപ്പിച്ച് ഉയർന്നതീയിൽ 2-3 മിനിറ്റ് തിളപ്പിക്കുക. അരിഞ്ഞ മാങ്ങ കഷ്ണങ്ങൾ ചൂടുള്ള പഞ്ചസാര പാനിയിൽ 8-10 മിനിറ്റ് മുക്കിവെക്കുക. ഈ ഘട്ടം നിർബന്ധമില്ല. എന്നാൽ, മിൽക്ക് ഷേക്കിലും ലസ്സിയിലും മാംഗോ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതിനാൽ ഈഘട്ടം പിന്തുടരുന്നത് നന്നാവും.
മൂന്നാം ഘട്ടം: കുതിർത്ത മാങ്ങാക്കഷണങ്ങൾ, മാമ്പഴം ഐസ്ക്രീം, ഫ്രഷ് ക്രീം, ഫുൾ ക്രീം പാൽ, ഏലക്കാപ്പൊടി, 2-3 ഐസ് ക്യൂബ്സ് എന്നിവ ബ്ലെൻഡർ ജാറിൽ യോജിപ്പിച്ച് 2-3 മിനിറ്റ് ഹൈ സ്പീഡിൽ ബ്ലെൻഡ് ചെയ്യുക. പാൽ ചേർക്കുക. 1-2 മിനിറ്റ് വീണ്ടും ഇളക്കുക. 15-20 മിനിറ്റ് ഫ്രീസർ കമ്പാർട്ട്മെന്റിൽ വെക്കുക. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ളരീതിയിൽ അലങ്കരിക്കുക. എപ്പോഴും തണുപ്പിച്ചാണ് വിളമ്പുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.