റൈസ് സ്ലാബ്
text_fieldsചേരുവകൾ
1 അരിപ്പൊടി -രണ്ട് കപ്പ്
(വറുത്ത പൊടി നിർബന്ധമില്ല)
2 സവാള -ഒരെണ്ണം
(മീഡിയം വലുപ്പം)
3 പച്ചമുളക് -രണ്ടെണ്ണം
4 കറിവേപ്പില -മൂന്ന് തണ്ട്
5 തേങ്ങ ചിരവിയത് -ഒരു കപ്പ്
6 വലിയ ജീരകപ്പൊടി
-ഒരു ടീസ്പൂൺ
7 ഉപ്പ്
തയാറാക്കുന്ന വിധം
കറിവേപ്പില, സവാള, പച്ചമുളക് മിക്സിയുടെ ജാറിൽ ഇട്ടു നുറുക്കുക (അരക്കരുത്- വെള്ളം ചേർക്കരുത്). മൂന്ന് കപ്പ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോൾ അരിപ്പൊടി ഇട്ട് വെള്ളം വറ്റുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.
പരന്ന പാത്രത്തിലേക്ക് മാവ് മാറ്റുക. തേങ്ങയും പെരുംജീരകപ്പൊടിയും ചേർത്ത് ഇളക്കുക. അൽപം തണുത്ത ശേഷം മിക്സിയിൽ നുറുക്കി വെച്ചിട്ടുള്ള സവാള, കറിവേപ്പില, പച്ചമുളക് മിശ്രിതം ചേർത്ത് വെള്ളം തൊടാതെ കുഴക്കുക. നന്നായി കുഴച്ച മാവ് പത്തിരി പലകയിൽ കൈ കൊണ്ട് കാൽ ഇഞ്ച് കട്ടിയിൽ പരത്തുക. ചിത്രത്തിൽ കാണുന്നതുപോലെ സ്ലാബുകളാക്കി വെട്ടി വെളിച്ചെണ്ണയിൽ വറുക്കുക.
തയാറാക്കിയത്: ഉമ്മു മർവ മലപ്പുറം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.