നോമ്പെടുക്കുന്നവർക്ക് ക്ഷീണമകറ്റാൻ റൈസ് സൂപ്പ്
text_fieldsചെരുവുകൾ:
- റൈസ് റവ (അരി കുതിർത്തു തരിതരിപ്പായി വറുത്ത അരിപൊടി) - 1 കപ്പ്
- സൺഫ്ലവർ ഓയിൽ -3 ടേബ്ൾ സ്പൂൺ
- ചോപ്പ്ഡ് ഒനിയൻ -2
- ചോപ്പ്ഡ് ഗ്രീൻ ചില്ലി -2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾസ്പൂൺ
- ചോപ്പ്ഡ് ടൊമാറ്റോ - 2
- ചെറുപയർ പരിപ്പ് വേവിച്ചത് -1/4 കപ്പ്
- വെള്ളം -14 കപ്പ്
- തേങ്ങാ പാൽ -1/2 കപ്പ്
- മല്ലിയില, പുതിനയില ചോപ്പ്ഡ് -1/4 കപ്പ്
- വേവിച്ച ചിക്കൻ ചോപ്പ്ഡ് -1/2 കപ്പ്
- സ്‌പൈസസ് - കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക, ബെലീഫ്, കുരുമുളകുപൊടി -ആവശ്യത്തിന്
പാകം ചെയുന്ന വിധം:
കടായി ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് അതിലേക്കു സ്‌പൈസസ് ചേർത്ത് വഴറ്റി സവാള പച്ചമുളക് ചേർത്ത് കളർ മാറാതെ ഇളക്കുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചനിറം മാറുമ്പോൾ ടൊമാറ്റോ ചേർത്ത് നന്നായി വഴറ്റുക. ഇതിൽ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് പുതിനയില മല്ലിയില ചേർക്കുക. ഇതിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് റൈസ് റവ ഇട്ടു കട്ടപിടിക്കാതെ തുടരത്തുടരെ ഇളക്കിക്കൊണ്ടിരിക്കുക.
ചെറിയ തീയിൽ ഇട്ടു വേവിക്കുക. ചെറുതായി കുറുകിവരുന്ന സമയത്ത് ചിക്കനും ചെറുപയർ പരിപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് കട്ടി തേങ്ങാപ്പാൽ ചേർത്ത് ചൂടാകുമ്പോൾ വാങ്ങുക. അതിലേക്ക് ചെറിയുള്ളി അരിഞ്ഞതും അണ്ടിപ്പരിപ്പും വറുത്ത് ചേർക്കുക. ആവശ്യത്തിന് കുരുമുളകുപൊടിയും ചേർക്കാം. നോമ്പെടുക്കുന്ന സഹോദരങ്ങൾക്കു ക്ഷീണം അകറ്റാൻ ആരോഗ്യപ്രദമായ സൂപ്പ് തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.