കുട്ടികൾ ഇഷ്ടപ്പെടുന്ന അറേബ്യൻ വിഭവം മർത്തബക്
text_fieldsവ്യത്യസ്തമായ ഒരു അറേബ്യൻ വിഭവമാണ് മർത്തബക്. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ മർത്തബക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.
ആവശ്യമുള്ള സാധനങ്ങൾ:
ഫില്ലിങ്ങിന്
1. ചിക്കൻ മിൻസ് ചെയ്തത് - വലിയ ഒരു കപ്പ്
2. സവാള കൊത്തിയരിഞ്ഞത് - 3 വലുത്
3. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 8 എണ്ണം
4. ജീരകപൊടി - 2 ടീസ്പൂൺ
5. ജീരകം - ഒരു ടീസ്പൂൺ
6. കുരുമുളക് പൊടി - 2 ടീസ്പൂൺ
7. പച്ചമുളക് ചെറുതായി അരിഞ്ഞത് - 5 എണ്ണം
8. മുട്ട - 5 എണ്ണം
9. തക്കാളി ചെറുതായി അരിഞ്ഞത് - 2 എണ്ണം
10. സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് - 4 തണ്ട്
11. മല്ലിയില - 3 തണ്ട്
12. ഉപ്പ് - ആവശ്യത്തിന്
കവറിങ്ങിന്
മൈദ - 3 കപ്പ്
കൂക്കിങ് ഓയിൽ - 2 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം കവറിങ്ങിനായുള്ള മൈദ തയ്യാറാക്കാം. മൈദയിലേക്ക് കുക്കിങ് ഓയിൽ കുറച്ചു കുറച്ചായിട്ട് ഒഴിച്ചു പുട്ടിന്‍റെ പരുവത്തിൽ തരിപിടിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് നന്നായി മൂടി ഒരു 20 മിനിറ്റ് വെക്കുക.
ഇനി നമുക്ക് ഫില്ലിങ് തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി കൊത്തിയരിഞ്ഞത് ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ജീരകം ചേർത്തിളക്കി കൊത്തിയരിഞ്ഞ സവാളയുടെ പകുതിയും കുറച്ചു ഉപ്പും ചേർത്ത് നന്നായി ഇളക്കുക. വഴന്നു വരുമ്പോൾ മിൻസ് ചെയ്ത ചിക്കനും കുരുമുളക് പൊടിയും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 7 മുതൽ 10 വരെയുള്ള ചേരുവകളും ബാക്കിയുള്ള സവാളയും ചേർത്തിളക്കി ഇറക്കിവെക്കുക. (അവസാനം ചേർത്ത ചേരുവകൾ കുക്ക് ആകരുത്).
ഇനി നേരത്തെ കുഴച്ചുവെച്ച മൈദ വളരെ നേർമയായി പരത്തി എടുക്കുക. ഇതിലേക്ക് തയാറാക്കിയ ഫില്ലിങ് ചേർത്തു ചതുരത്തിൽ മടക്കിയെടുക്കുക. ഇവ പത്തിരി കല്ലിലിട്ട് രണ്ടുവശവും മൊരിച്ചെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.