സെസമി ചിക്കൻ ബാവ്
text_fieldsചേരുവകൾ
ബാവ് തയാറാക്കാൻ :
- മൈദ - 2 കപ്പ്
- യീസ്റ്റ് - ½ ടിസ്പൂൺ
- പഞ്ചസാര - 1 ടിസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ചെറു ചൂടുവെള്ളം - മാവ് കുഴക്കാൻ ആവശ്യത്തിന്
ചിക്കൻ തയാറാക്കാൻ :
- ബോൺലസ് ചിക്കൻ- 1 കപ്പ് (നീളത്തിൽ മുറിച്ചത് )
- വെളുത്തുള്ളി - 5 എണ്ണം
- ഇഞ്ചി -½ ഇഞ്ച് വലുപ്പത്തിൽ
- മല്ലിയില - 2 ടേബിൾ സ്പൂൺ
- നല്ല ജീരകം പൊടി -½ ടിസ്പൂൺ
- മുളകുപൊടി -1 ടിസ്പൂൺ
- മൈദ -ചിക്കൻ കോട്ട് ചെയ്തെടുക്കാൻ ആവശ്യമായത്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
സോസ് തയാറാക്കാൻ
- ചെറുതായി അരിഞ്ഞ ഇഞ്ചി -1½ ടിസ്പൂൺ
- വെളുത്തുള്ളി -1½ ടിസ്പൂൺ
- പച്ചമുളക് -1 എണ്ണം
- സ്പ്രിങ് ഒണിയൻ -2 ടേബിൾ സ്പൂൺ
- മല്ലിയില -2 ടേബിൾ സ്പൂൺ
- കാപ്സിക്കം -പകുതി (നീളത്തിൽ അരിഞ്ഞത്)
- വെളുത്ത എള്ള് -2 ടേബിൾ സ്പൂൺ
- സോയ സോസ് -1 ടിസ്പൂൺ
- വെള്ളം -¼ കപ്പ്
- തേൻ - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
മറ്റു ചേരുവകൾ :
- മയോനൈസ്
- ചില്ലി ഓയിൽ
- മല്ലിയില
തയാറാക്കുന്ന വിധം
ബാവ് ഉണ്ടാക്കാൻ: ആവശ്യമായ ചേരുവകൾ ചേർത്ത് മാവ് കുഴച്ച് മാറ്റിവെക്കുക. കുറഞ്ഞത് 30 മിനിറ്റിനു ശേഷം ഒന്നുകൂടി കുഴച്ച് ബാളുകളാക്കി ചെറിയ വട്ടത്തിൽ പരത്തുക. ആവിയിൽ വേവിച്ചെടുക്കാൻ പാത്രത്തിൽ അല്പം എണ്ണ പുരട്ടി പരത്തിയെടുത്ത മാവിനെ നടുകെ മടക്കിയിട്ട് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക.
ചിക്കൻ തയാറാക്കാൻ: ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ജീരകംപൊടി, മുളകുപൊടി, ഉപ്പ്, അല്പം ഓയിൽ ചേർത്ത് പേസ്റ്റ് ആക്കി ചിക്കൻ കഷ്ണങ്ങളിൽ നന്നായി യോജിപ്പിച്ചെടുക്കുക. ഒരു പാത്രത്തിൽ മൈദയെടുത്ത് മസാല പുരട്ടിവെച്ച ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി മൈദയിലിട്ട് ചെറുതായി കോട്ട് ചെയ്തെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.
സോസ് ഉണ്ടാക്കാൻ: ആവശ്യമായ ചേരുവകളിൽ തേൻ ഒഴികെ എല്ലാം ചേർത്ത് ഒരു പാനിൽ ഒഴിച്ച് ചെറിയ തീയിൽ തിളപ്പിക്കുക. നന്നായി തിളക്കുമ്പോൾ വറുത്തുവെച്ച ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്തതിനുശേഷം തേൻ ചേർത്ത് യോജിപ്പിക്കുക.
നേരത്തേ ഉണ്ടാക്കിവെച്ച ബാവിനുള്ളിൽ ആവശ്യത്തിന് മയോനൈസ് പുരട്ടി കുറച്ച് ചിക്കൻ ഫില്ലിങ് വെച്ച് അല്പം ചില്ലി ഓയിലും മല്ലിയിലയും മുകളിൽ വെച്ചുകൊടുത്ത് രുചിയോടെ വിളമ്പാം ഈ സെസമി ചിക്കൻ ബാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.