Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചായക്കടയിലെ പക്കാവട,...

ചായക്കടയിലെ പക്കാവട, തനതു രുചിയിൽ

text_fields
bookmark_border
pakkavada
cancel

നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് പക്കാവട. പഴമയുടെ രുചിയിൽ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരം. ചായക്കടയിലെ പക്കവട നമ്മളുടെ ഒരു നൊസ്​റ്റാൾജിക് ഐറ്റം കൂടി ആണ്. നമ്മളിൽ പലരും വീടുകളിൽ ഈ വിഭവം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ചായക്കടയിലെ രുചി വന്നിട്ടില്ലെന്ന പരിഭവം ബാക്കിയാവാറുണ്ട്. അതിനൊരു പരിഹാരം കൂടിയാണ് ഈ റെസിപ്പി. താഴെ കൊടുത്ത രീതിയിൽ പക്കാവട തയ്യാറാക്കി നോക്കൂ, ചായക്കടകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നമുക്ക് കഴിക്കാം. അതും വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ.

ചേരുവകൾ:

  • ഉള്ളി-3 എണ്ണം
  • പച്ചമുളക് -3 എണ്ണം
  • ഇഞ്ചി- ഒരു ചെറിയ കഷ്​ണം
  • കറിവേപ്പില -ആവശ്യത്തിന്
  • കടലപ്പൊടി-4 ടേബിൾ സ്പൂൺ
  • കാശ്​മീരി ചില്ലി പൗഡർ-1 ടേബിൾ സ്​പൂൺ
  • മൈദ-2 ടേബിൾ സ്​പൂൺ
  • ബേക്കിങ്​ സോഡാ-ഒരു നുള്ള്
  • കായം -ഒരു നുള്ള്
  • എണ്ണ -വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ്‌ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഉപ്പും ചേർത്ത് നന്നായൊന്നു കുഴച്ചെടുക്കുക. അതിലേക് കടലപ്പൊടിയും മൈദയും കാശ്​മീരി ചില്ലി പൗഡറും കായവും ചേർത്തു ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. ചായക്കടയിലെ പക്കാവട റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksfoodEmarat beats
News Summary - snacks in the tea shop
Next Story