വായിലിട്ടാൽ അലിഞ്ഞിറങ്ങും ഈ ബ്രഡ് പുഡിങ്
text_fieldsഭക്ഷണത്തിനു ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കം ആവും. എന്നാൽ, ഇതാ ചൈനാ ഗ്രാസ്സോ ജെലാറ്റിനോ ചേർക്കാത്ത ഈസി ബ്രെഡ് പുഡിങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ കിടിലൻ പുഡിങ്. എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഉഗ്രൻ ഡെസേർട്ട്. ഇനി നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ മധുരം വിളമ്പി കൂടുതൽ ആനന്ദകരമാക്കൂ.
ചേരുവകൾ:
- ബ്രഡ്: എട്ട് കഷ്ണം
- പാൽ: രണ്ട് ഗ്ലാസ്
- കൺഡെൻസ്ഡ് മിൽക്ക് (മിൽക്‌മൈഡ്): ടേബ്ൾ സ്പൂൺ
- വാനില എസെൻസ്: -ഒരു ടീ സ്പൂൺ
- ക്രീം: 160 ഗ്രാം
- ബദാം: ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:
അൽപം വെള്ളത്തിൽ ബദാം ഇട്ടു വെച്ച് തൊലി കളഞ്ഞെടുക്കുക. ഒരു പാനിൽ രണ്ട് ഗ്ലാസ് പാലും 3 ടേബ്ൾ സ്പൂൺ കൺഡെൻസ്ഡ് മിൽക്കും നന്നായി മിക്സ് ചെയ്ത് വാനില എസെൻസ് ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തു മാറ്റിവെക്കുക. ശേഷം നമ്മുടെ ക്രീം ഒരു ബൗളിലേക്ക് എടുത്തു 5 tbs കൺഡെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കാം.
പുഡിങ് ട്രേയിലേക്ക് അരുക് കട്ട് ചെയ്ത ബ്രഡ് ഓരോന്നായി വെച്ച് കൊടുക്കുക. ഫസ്റ്റ് ലയറിനു മീതെ മിൽക്ക് മിക്സ് ഒഴിച്ച് കുതിർന്നു വരുമ്പോൾ ക്രീം മിക്സ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് ബദാം നീളത്തിൽ കട്ട് ചെയ്തത് മുകളിൽ വിതറിക്കൊടുക്കാം. വീണ്ടും ഇതേ രീതിയിൽ ഒരു ലയർ കൂടെ ചെയ്യുക. ശേഷം ട്രേ കവർ ചെയ്തിട്ട് രണ്ട് മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യുക. നമ്മുടെ സോഫ്റ്റ് ബ്രഡ് പുഡിങ് റെഡി. സന്തോഷ നിമിഷങ്ങളിൽ മധുരം വിളമ്പിയാട്ടെ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.