കിടിലൻ അക്വേറിയം പുഡിങ്
text_fieldsഏറെ മനോഹരവും രുചികരവുമായ പുഡിങ്ങിൽ അക്വേറിയത്തിലെന്ന പോലെ ധാരാളം ജലജീവികൾ ഒരു ചെറു നീല ജലാശയത്തിൽ എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നതിനാലാണ് അക്വേറിയം പുഡിങ് എന്നു വിളിക്കുന്നത്. ഇത് കരിക്കിൽ ചെയ്യുന്ന പുഡിങ്ങാണ്.
ചേരുവകൾ:
- കരിക്കിൻകാമ്പ് (പൾപ്)- 1 കപ്പ്
- കരിക്കിൻവെള്ളം- 4 കപ്പ്
- കരിക്ക് പല ആകൃതിയിൽ
- ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
- പാൽ- 500 മില്ലി
- കണ്ടൻസ്ഡ് മിൽക്- 400 ഗ്രാം
- ചൈന ഗ്രാസ്- 15 ഗ്രാം
- വാനില എെസൻസ്- 1 ടീസ്പൂൺ
- ബ്ലൂ ഫുഡ് കളർ- ഒരു തുള്ളി
- പഞ്ചസാര- 4 ടേബ്ൾസ്പൂൺ
- വെള്ളം- അരകപ്പ്
- മിക്സഡ് നട്സുകൾ പൊടിച്ചത്- 1-2 ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം:
ഫസ്റ്റ് ലെയർ
10 ഗ്രാം ചൈന ഗ്രാസ്അരകപ്പ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം ഒരു കപ്പ് കരിക്കിൻ വെള്ളവും ഒരു കപ്പ് കരിക്കിെൻറ പൾപ്പും നന്നായി അരക്കുക. പാൽ ചൂടാക്കി അരച്ച മിശ്രിതം അതിലേക്ക് ചേർക്കുക. സ്റ്റൗ ഓഫ് ചെയ്യുക. അതോടൊപ്പം നേരേത്ത കുതിർക്കാൻ വെച്ചിരുന്ന ചൈന ഗ്രാസിലേക്ക് വാനില എസൻസും പൊടിച്ച നട്സും ചേർത്തുകൊടുക്കുക. ഇതു ചൂടുപാലിലേക്ക് ചേർത്തുകൊടുക്കുക. ഒരു സെർവിങ് ട്രേയിലേക്ക് ഒഴിക്കുക. തണുത്തതിനുശേഷം ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. ഫ്രീസറിൽ വെക്കരുത്. ഇത് ഒരു മങ്ങിയ വെള്ളനിറത്തിലുള്ള ലെയർ ആയിരിക്കും.
ടോപ് ലെയർ
അര കപ്പ് കരിക്കിൻവെള്ളത്തിൽ ബാക്കിയുള്ള അഞ്ചു ഗ്രാം ചൈന ഗ്രാസ് കുതിർക്കുക. മാറ്റി വെച്ചിരിക്കുന്ന രണ്ടര കപ്പ് കരിക്കിൻവെള്ളത്തിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തു കൊടുക്കുക. ഒരു തുള്ളി നീല പെർമിറ്റഡ് ഫുഡ് കളർ ചേർക്കുക. കൂടിപ്പോയാൽ നിറം ഇരുണ്ടുപോകും. ഇത് നന്നായി മിക്സ് ചെയ്യുക.
കുതിർത്തുവെച്ച ചൈന ഗ്രാസ് കൂടെ ചേർത്ത് നന്നായി ഇളക്കിവെക്കുക. ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെച്ചിരിക്കുന്ന സെർവിങ് ട്രേ പുറത്തെടുക്കുക. ശ്രദ്ധയോടെ നമ്മുടെ ടോപ് ലെയർ അതിനു മുകളിലേക്ക് ഒഴിക്കുക. അതിനു മുകളിൽ കരിക്ക് വിവിധ ഷെയ്പ്പുകളിൽ മുറിച്ചുണ്ടാക്കി നിരക്കുക. ഒന്നുകൂടി തണുത്തിട്ട് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.