നോമ്പ് തുറക്കാൻ പിടിയും കോഴിക്കറിയും
text_fieldsചേരുവകൾ:
പിടി
- അരിപ്പൊടി: 1.5 കപ്പ്
- വെള്ളം: രണ്ട് കപ്പ്
- ജീരകം പൊടിച്ചത്: 1/4 ടീസ്പൂൺ
അരക്കാൻ
- തേങ്ങ ചിരകിയത്: 1/2 കപ്പ്
- ചുവന്നുള്ളി: ആവശ്യത്തിന്
- ജീരകം പൊടിച്ചത്: 1/2 ടീസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
പിടി വേവിക്കാൻ
- വെള്ളം: നാല് കപ്പ്
- ജീരകം പൊടിച്ചത്: 1/4 ടീസ്പൂൺ
- തേങ്ങാപ്പാൽ: ഒരു കപ്പ്
- വേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
കോഴിക്കറിക്ക്
- കോഴി: രണ്ടു കിലോ
- സവാള അരിഞ്ഞത്: നാല്
- പച്ചമുളക്: ആവശ്യത്തിന്
- ഇഞ്ചി ചതച്ചത്: 2 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത്: 2 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി: 2 ടീസ്പൂൺ
- മല്ലിപ്പൊടി: 1 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി: 1/4 ടീസ്പൂൺ
- കുരുമുളകുപൊടി: 1 ടീസ്പൂൺ
- ഗരം മസാലപ്പൊടി:1 ടീസ്പൂൺ
- റബ്സ്പ് ചിക്കൻ മസാല: 1
- പെരിഞ്ചീരകം പൊടി : 1 ടീസ്പൂൺ
- തക്കാളി: 2
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം - തളിക്കാൻ
- വെളിച്ചെണ്ണ -ആവശ്യത്തിന്
- ചുവന്നുള്ളി -ആവശ്യത്തിന്
- വേപ്പില -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പിടി തയാറാക്കാൻ:
അരക്കാൻ ഉള്ളത് ഒന്നിച്ചു തരിയായി അരക്കണം. ശേഷം ഒരു പാത്രം വെള്ളം അടുപ്പത്തുവെച്ച് തിളപ്പിക്കണം. അതിലേക്ക് ജീരകം, ഉപ്പു ചേർത്ത് കൊടുക്കണം. വെള്ളം തിളച്ചാൽ അതിലേക്കു തയാറാക്കിയ തേങ്ങാക്കൂട്ട് ഇട്ടുകൊടുക്കണം. അരിപ്പൊടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. മാവ് നന്നായി കുഴച്ചെടുക്കണം. ഈ മാവിൽനിന്ന് ചെറിയ ഉരുളകൾ ഉരുട്ടി എടുക്കണം.
ഇനി വേറെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കണം. അതിലേക്ക് കുറച്ചു ജീരകം ചേർത്തുകൊടുക്കണം. വെള്ളം നന്നായി തിളച്ചാൽ ഇതിലേക്ക് ഉരുട്ടിയ പിടികൾ ഇട്ടു കൊടുക്കണം. പിടി വെന്തുവരുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കണം. പിടി നന്നായി കുറുക്കിയാൽ വേപ്പില കൂടി ചേർത്ത് മാറ്റിവെക്കാം.
കോഴിക്കറി
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേക്ക് വേപ്പില പച്ചമുളക് ചേർത്ത് കൊടുക്കാം. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഇളക്കിക്കൊടുക്കാം. പൊടികൾ എല്ലാം ഇട്ട് ഇളക്കി യോജിപ്പിക്കാം. പച്ചമണം മാറിയാൽ ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റണം.
കോഴി ഇട്ട് ഇളക്കി നന്നായി യോജിപ്പിച്ചുകൊടുക്കാം. ഇത് അടച്ചുവെച്ച് നന്നായി വേവിക്കണം. ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. കോഴി െവന്താൽ തീയിൽനിന്ന് ഇറക്കാം. ഇനി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കണം. ഇതിലേക്ക് വേപ്പില കൂടി ചേർക്കാം. ഇത് കറിയുടെ മുകളിൽ ഒഴിച്ചുകൊടുക്കാം. കറി റെഡി ആയിട്ടുണ്ട്. ഒരു പാത്രത്തിൽ പിടിയും കൂടെ കോഴിക്കറിയും ഒഴിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.